-
പുറപ്പാട് 21:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 “ഒരാൾ മകളെ അടിമയായി വിൽക്കുന്നെന്നിരിക്കട്ടെ. പുരുഷന്മാരായ അടിമകൾ സ്വതന്ത്രരാകുന്നതുപോലെയായിരിക്കില്ല അവൾ സ്വതന്ത്രയാകുന്നത്.
-
-
2 രാജാക്കന്മാർ 4:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 പ്രവാചകപുത്രന്മാരിൽ+ ഒരാളുടെ ഭാര്യ എലീശയുടെ അടുത്ത് വന്ന് ഇങ്ങനെ കരഞ്ഞുപറഞ്ഞു: “അങ്ങയുടെ ദാസനായ എന്റെ ഭർത്താവ് മരിച്ചുപോയി. അദ്ദേഹം എന്നും യഹോവയെ ഭയപ്പെട്ടിരുന്ന+ ഒരാളായിരുന്നെന്ന് അങ്ങയ്ക്കു നന്നായി അറിയാമല്ലോ. ഇപ്പോൾ ഇതാ, അദ്ദേഹത്തിനു കടം കൊടുത്തയാൾ എന്റെ രണ്ടു മക്കളെയും അടിമകളായി കൊണ്ടുപോകാൻ വന്നിരിക്കുന്നു!”
-
-
നെഹമ്യ 5:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ഞാൻ അവരോടു പറഞ്ഞു: “ജനതകൾക്കു വിൽക്കപ്പെട്ടിരുന്ന നമ്മുടെ ജൂതസഹോദരന്മാരിൽ കഴിയുന്നത്ര പേരെ ഞങ്ങൾ തിരികെ വാങ്ങിയതാണ്. എന്നിട്ട് ഇപ്പോൾ, നിങ്ങളുടെ ആ സ്വന്തം സഹോദരങ്ങളെ നിങ്ങൾ വിൽക്കുകയാണോ?+ ഞങ്ങൾ വീണ്ടും അവരെ തിരികെ വാങ്ങണമെന്നാണോ?” അതോടെ അവരുടെ വായടഞ്ഞു; അവർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
-