-
മത്തായി 27:15-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ഓരോ ഉത്സവത്തിനും ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ ഗവർണർ മോചിപ്പിക്കുക പതിവായിരുന്നു.+ 16 ആ സമയത്ത് ബറബ്ബാസ് എന്നൊരു കുപ്രസിദ്ധകുറ്റവാളി അവരുടെ പിടിയിലുണ്ടായിരുന്നു. 17 ജനം കൂടിവന്നപ്പോൾ പീലാത്തൊസ് അവരോട്, “ഞാൻ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്, ബറബ്ബാസിനെയോ അതോ ആളുകൾ ക്രിസ്തുവെന്നു വിളിക്കുന്ന യേശുവിനെയോ” എന്നു ചോദിച്ചു. 18 കാരണം അസൂയകൊണ്ടാണ് അവർ യേശുവിനെ തന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നതെന്നു പീലാത്തൊസിന് അറിയാമായിരുന്നു.
-