-
പ്രവൃത്തികൾ 28:17-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 മൂന്നു ദിവസം കഴിഞ്ഞ് പൗലോസ് ജൂതന്മാരുടെ പ്രമാണിമാരെ വിളിച്ചുകൂട്ടി. അവർ വന്നപ്പോൾ പൗലോസ് പറഞ്ഞു: “സഹോദരന്മാരേ, ഞാൻ നമ്മുടെ ജനത്തിനോ നമ്മുടെ പൂർവികരുടെ ആചാരങ്ങൾക്കോ എതിരായി ഒന്നും ചെയ്തിട്ടില്ല.+ എന്നിട്ടും യരുശലേമിൽവെച്ച് ഒരു തടവുകാരനായി എന്നെ റോമാക്കാരുടെ കൈയിൽ ഏൽപ്പിച്ചു.+ 18 വിസ്തരിച്ചുകഴിഞ്ഞപ്പോൾ+ മരണശിക്ഷ അർഹിക്കുന്നതൊന്നും ഞാൻ ചെയ്തിട്ടില്ലെന്ന് അവർക്കു മനസ്സിലായി.+ അതുകൊണ്ട് എന്നെ വിട്ടയയ്ക്കാൻ അവർ ആഗ്രഹിച്ചു. 19 എന്നാൽ ജൂതന്മാർ അതിനെ എതിർത്തപ്പോൾ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ഞാൻ നിർബന്ധിതനായി.+ അല്ലാതെ എന്റെ ജനതയ്ക്കെതിരെ എന്തെങ്കിലും പരാതിയുള്ളതുകൊണ്ടല്ല ഞാൻ അതു ചെയ്തത്.
-