-
റോമർ 15:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 കാരണം യരുശലേമിലെ വിശുദ്ധരിൽ ദരിദ്രരായവർക്ക് ഒരു സംഭാവന കൊടുക്കാൻ മാസിഡോണിയയിലും അഖായയിലും ഉള്ളവർക്കു സന്മനസ്സു തോന്നി.+ 27 വാസ്തവത്തിൽ, അങ്ങനെ ചെയ്യാൻ അവർ കടപ്പെട്ടവരുമാണ്. ആ വിശുദ്ധർ തങ്ങളുടെ ആത്മീയാനുഗ്രഹങ്ങൾ ജനതകളിൽപ്പെട്ടവരുമായി പങ്കുവെച്ച സ്ഥിതിക്ക്, ജനതകളിൽപ്പെട്ടവർ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങൾകൊണ്ട് അവരെയും സഹായിക്കേണ്ടതാണല്ലോ.+
-
-
ഫിലിപ്പിയർ 4:15-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ഫിലിപ്പിക്കാരേ, നിങ്ങൾക്ക് അറിയാവുന്നതുപോലെ നിങ്ങളോട് ആദ്യമായി സന്തോഷവാർത്ത അറിയിച്ച കാലത്ത്, ഞാൻ മാസിഡോണിയയിൽനിന്ന് പോന്നപ്പോൾ നിങ്ങളല്ലാതെ മറ്റൊരു സഭയും കൊടുക്കൽവാങ്ങലുകളിൽ എന്റെകൂടെ കൂടിയില്ല.+ 16 കാരണം ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യം എന്റെ ആവശ്യങ്ങൾക്കായി നിങ്ങൾ സഹായം എത്തിച്ചുതന്നു. 17 എന്തെങ്കിലും കിട്ടാൻ പ്രതീക്ഷിച്ചാണു ഞാൻ ഇതു പറയുന്നതെന്നു നിങ്ങൾ വിചാരിക്കരുത്. നിങ്ങളുടെ പേരിലുള്ള നിക്ഷേപത്തുക വർധിക്കാൻ ഇടയാക്കുന്ന നല്ല ഫലങ്ങൾ ഉണ്ടാകണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.
-