-
ആവർത്തനം 15:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തെ നഗരങ്ങളിലൊന്നിൽ നിന്റെ ഒരു സഹോദരൻ ദരിദ്രനായിത്തീരുന്നെങ്കിൽ നീ നിന്റെ ഹൃദയം കഠിനമാക്കുകയോ ദരിദ്രനായ നിന്റെ സഹോദരനെ കൈ തുറന്ന് സഹായിക്കാതിരിക്കുകയോ അരുത്.+ 8 നീ കൈയയച്ച് സഹായിക്കുകയും+ ആവശ്യമുള്ളതെല്ലാം വായ്പയായി* കൊടുത്ത് ആ സഹോദരന്റെ കുറവ് നികത്തുകയും വേണം.
-
-
മത്തായി 25:35, 36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 കാരണം എനിക്കു വിശന്നപ്പോൾ നിങ്ങൾ കഴിക്കാൻ തന്നു; ദാഹിച്ചപ്പോൾ കുടിക്കാൻ തന്നു. ഞാൻ അപരിചിതനായിരുന്നിട്ടും എന്നെ അതിഥിയായി സ്വീകരിച്ചു.+ 36 ഞാൻ നഗ്നനായിരുന്നപ്പോൾ* നിങ്ങൾ എന്നെ ഉടുപ്പിച്ചു.+ രോഗിയായിരുന്നപ്പോൾ നിങ്ങൾ എന്നെ ശുശ്രൂഷിച്ചു. ജയിലിലായിരുന്നപ്പോൾ നിങ്ങൾ എന്നെ കാണാൻ വന്നു.’+
-