-
ഉൽപത്തി 31:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 അപ്പോൾ യാക്കോബ് കുട്ടികളെയും ഭാര്യമാരെയും ഒട്ടകപ്പുറത്ത് കയറ്റി.+ 18 പിന്നെ യാക്കോബ് താൻ സ്വരുക്കൂട്ടിയ എല്ലാ വസ്തുവകകളുമായി+ അപ്പനായ യിസ്ഹാക്കിന്റെ അടുത്തേക്കു പുറപ്പെട്ടു. ആടുമാടുകളെയും പദ്ദൻ-അരാമിൽവെച്ച് സമ്പാദിച്ച എല്ലാ മൃഗങ്ങളെയും തെളിച്ചുകൊണ്ട് യാക്കോബ് കനാൻ ദേശത്തേക്കു പോന്നു.+
-
-
ഉൽപത്തി 46:33, 34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 ഫറവോൻ നിങ്ങളെ വിളിച്ച്, ‘എന്താണു നിങ്ങളുടെ തൊഴിൽ’ എന്നു ചോദിക്കുമ്പോൾ 34 ‘ഞങ്ങളുടെ പൂർവികർ മൃഗങ്ങളെ വളർത്തുന്നവരായിരുന്നു;+ ചെറുപ്പംമുതൽ ഇന്നുവരെയും ഞങ്ങളും അതുതന്നെയാണു ചെയ്തുവരുന്നത്’ എന്നു പറയണം. അപ്പോൾ നിങ്ങൾക്കു ഗോശെൻ ദേശത്ത് താമസിക്കാനാകും.+ കാരണം ആടുകളെ മേയ്ക്കുന്നവരെയെല്ലാം ഈജിപ്തുകാർക്ക് അറപ്പാണ്.”+
-