-
ഉൽപത്തി 13:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോടു പറഞ്ഞു: “ദയവായി നീ നിൽക്കുന്നിടത്തുനിന്ന് വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
-
-
ഉൽപത്തി 22:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 ഞാൻ നിന്നെ ഉറപ്പായും അനുഗ്രഹിക്കും. നിന്റെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും വർധിപ്പിക്കും.+ നിന്റെ സന്തതി* ശത്രുക്കളുടെ നഗരകവാടങ്ങൾ* കൈവശമാക്കും.+ 18 നീ എന്റെ വാക്കു കേട്ടനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ*+ ഭൂമിയിലെ സകല ജനതകളും അനുഗ്രഹം നേടും.’”+
-
-
ആവർത്തനം 26:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 പിന്നെ നീ നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഈ പ്രസ്താവന നടത്തണം: ‘എന്റെ അപ്പൻ അലഞ്ഞുനടന്ന* ഒരു അരാമ്യനായിരുന്നു.+ ഏതാനും പേർ മാത്രംവരുന്ന കുടുംബത്തോടൊപ്പം അപ്പൻ ഈജിപ്തിലേക്കു പോയി,+ അവിടെ ഒരു വിദേശിയായി താമസിച്ചു.+ എന്നാൽ അവിടെവെച്ച് അപ്പൻ ശക്തിയും ആൾപ്പെരുപ്പവും ഉള്ള ഒരു മഹാജനതയായിത്തീർന്നു.+
-