-
പുറപ്പാട് 29:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 “തുടർന്ന്, അഹരോനുവേണ്ടി അർപ്പിച്ച സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിന്റെ നെഞ്ച്+ എടുത്ത് യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി അങ്ങോട്ടും ഇങ്ങോട്ടും ആട്ടുക. അതു നിന്റെ ഓഹരിയായിരിക്കും. 27 അഹരോനും പുത്രന്മാർക്കും വേണ്ടി അർപ്പിച്ച സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിൽനിന്ന്+ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി ദോളനയാഗമായി അർപ്പിച്ച നെഞ്ചും, അങ്ങോട്ടും ഇങ്ങോട്ടും ആട്ടിയ വിശുദ്ധയോഹരിയായ കാലും നീ വിശുദ്ധീകരിക്കണം.
-
-
ലേവ്യ 7:34, 35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
34 കാരണം ഞാൻ ഇസ്രായേല്യരുടെ സഹഭോജനബലികളിൽനിന്ന് ദോളനയാഗത്തിന്റെ നെഞ്ചും വിശുദ്ധയോഹരിയായ വലങ്കാലും എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാർക്കും കൊടുക്കുന്നു.+ ഇത് ഇസ്രായേല്യർക്കു ദീർഘകാലത്തേക്കുള്ള ഒരു ചട്ടമായിരിക്കും.
35 “‘പുരോഹിതന്മാരായ അഹരോനെയും പുത്രന്മാരെയും യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്യാൻ ഹാജരാക്കിയ+ ദിവസം അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച യാഗങ്ങളിൽനിന്ന് അവർക്കുവേണ്ടി മാറ്റിവെക്കേണ്ട ഓഹരിയായിരുന്നു ഇത്.
-