-
2 ദിനവൃത്താന്തം 26:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 മുഖ്യപുരോഹിതനായ അസര്യയും മറ്റു പുരോഹിതന്മാരും നോക്കിയപ്പോൾ അതാ, ഉസ്സീയയുടെ നെറ്റിയിൽ കുഷ്ഠം ബാധിച്ചിരിക്കുന്നു! അവർ ധൃതിയിൽ ഉസ്സീയയെ അവിടെനിന്ന് പുറത്താക്കി. തന്നെ യഹോവ ശിക്ഷിച്ചെന്നു മനസ്സിലാക്കിയ ഉസ്സീയയും പുറത്ത് കടക്കാൻ തിടുക്കംകൂട്ടി.
21 യഹോവയുടെ ഭവനത്തിലേക്കു ചെല്ലാൻ അനുവാദമില്ലാതിരുന്നതുകൊണ്ട്, കുഷ്ഠരോഗിയായ ഉസ്സീയയ്ക്കു+ മരണംവരെ മറ്റൊരു ഭവനത്തിൽ കഴിയേണ്ടിവന്നു. ഉസ്സീയയുടെ മകൻ യോഥാമിനായിരുന്നു അപ്പോൾ രാജകൊട്ടാരത്തിന്റെ ചുമതല. യോഥാമാണു ദേശത്തെ ജനങ്ങൾക്കു ന്യായപാലനം നടത്തിയിരുന്നത്.+
-