-
1 രാജാക്കന്മാർ 11:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 എന്നാൽ ഫറവോന്റെ മകൾക്കു+ പുറമേ ശലോമോൻ മോവാബ്യർ,+ അമ്മോന്യർ,+ ഏദോമ്യർ, സീദോന്യർ,+ ഹിത്യർ+ എന്നിവരിൽപ്പെട്ട മറ്റ് അനേകം വിദേശസ്ത്രീകളെ+ സ്നേഹിച്ചു. 2 “നിങ്ങൾ അവർക്കിടയിലേക്കു പോകരുത്,* അവർ നിങ്ങൾക്കിടയിലേക്കു വരുകയുമരുത്. കാരണം അവരുടെ ദൈവങ്ങളെ സേവിക്കാനായി അവർ നിങ്ങളുടെ ഹൃദയം വശീകരിച്ചുകളയും”+ എന്ന് യഹോവ ഇസ്രായേല്യരോടു പറഞ്ഞ ജനതകളിൽപ്പെട്ടവരായിരുന്നു അവരെല്ലാം. എന്നാൽ ശലോമോൻ അവരോടു പറ്റിച്ചേരുകയും അവരെ സ്നേഹിക്കുകയും ചെയ്തു. 3 ശലോമോനു രാജ്ഞിമാരായി 700 ഭാര്യമാരും, കൂടാതെ 300 ഉപപത്നിമാരും* ഉണ്ടായിരുന്നു. ക്രമേണ ഭാര്യമാർ ശലോമോന്റെ ഹൃദയം വശീകരിച്ചു.*
-
-
നെഹമ്യ 13:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 ഇവർ കാരണമല്ലേ ഇസ്രായേലിലെ ശലോമോൻ രാജാവ് പാപം ചെയ്തത്? മറ്റൊരു ജനതയ്ക്കും ഇതുപോലൊരു രാജാവുണ്ടായിരുന്നില്ല.+ ശലോമോൻ ദൈവത്തിനു പ്രിയങ്കരനായിരുന്നു.+ അതുകൊണ്ട്, ദൈവം ശലോമോനെ ഇസ്രായേലിനു മുഴുവൻ രാജാവാക്കി. പക്ഷേ, വിദേശികളായ ഭാര്യമാർ അദ്ദേഹത്തെക്കൊണ്ടുപോലും പാപം ചെയ്യിച്ചു.+
-