-
2 ദിനവൃത്താന്തം 4:11-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ഇതുകൂടാതെ ഹീരാം, വീപ്പകളും കോരികകളും കുഴിയൻപാത്രങ്ങളും ഉണ്ടാക്കി.+
അങ്ങനെ ശലോമോൻ രാജാവിനുവേണ്ടി ഹീരാം സത്യദൈവത്തിന്റെ ഭവനത്തിലെ ഈ പണികളെല്ലാം പൂർത്തിയാക്കി:+ 12 രണ്ടു തൂണുകൾ,+ അവയ്ക്കു മുകളിൽ കുടത്തിന്റെ ആകൃതിയിലുള്ള രണ്ടു മകുടങ്ങൾ; തൂണുകൾക്കു മുകളിലുള്ള രണ്ടു മകുടങ്ങളെ പൊതിയാൻ രണ്ടു വലപ്പണികൾ;+ 13 തൂണുകൾക്കു മുകളിൽ കുടത്തിന്റെ ആകൃതിയിലുള്ള രണ്ടു മകുടങ്ങളെ പൊതിയാൻ രണ്ടു വലപ്പണികളിലായി 400 മാതളപ്പഴങ്ങൾ+ (ഓരോ വലപ്പണിയിലും രണ്ടു നിര മാതളപ്പഴങ്ങൾ വീതമുണ്ടായിരുന്നു.);+ 14 പത്ത് ഉന്തുവണ്ടികൾ,* അവയിൽ പത്തു പാത്രങ്ങൾ;+ 15 കടൽ, അതിനു കീഴിലെ 12 കാളകൾ.+ 16 ഇവ കൂടാതെ വീപ്പകൾ, കോരികകൾ, മുൾക്കരണ്ടികൾ+ എന്നിവയും അവയുടെ അനുബന്ധ ഉപകരണങ്ങളും ഹീരാം-ആബി+ യഹോവയുടെ ഭവനത്തിനുവേണ്ടി ശലോമോൻ രാജാവിനു മിനുക്കിയ ചെമ്പുകൊണ്ട് ഉണ്ടാക്കിക്കൊടുത്തു. 17 രാജാവ് അവ യോർദാൻ പ്രദേശത്ത് സുക്കോത്തിനും+ സെരേദയ്ക്കും ഇടയ്ക്കുള്ള സ്ഥലത്തെ ബലമുള്ള കളിമണ്ണിൽ വാർത്തെടുത്തു.
-