-
2 ദിനവൃത്താന്തം 9:29-31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 ശലോമോന്റെ ബാക്കി ചരിത്രം+ ആദിയോടന്തം നാഥാൻ പ്രവാചകന്റെ പുസ്തകത്തിലും+ ശീലോന്യനായ അഹീയയുടെ പ്രവചനങ്ങളിലും+ നെബാത്തിന്റെ മകനായ യൊരോബെയാമിനെക്കുറിച്ച്+ ദിവ്യദർശിയായ ഇദ്ദൊയ്ക്ക്+ ഉണ്ടായ ദർശനങ്ങളുടെ രേഖയിലും വിവരിച്ചിട്ടുണ്ട്. 30 ശലോമോൻ യരുശലേമിലിരുന്ന് 40 വർഷം ഇസ്രായേൽ മുഴുവൻ ഭരിച്ചു. 31 പിന്നെ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. ശലോമോനെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു.+ ശലോമോന്റെ മകൻ രഹബെയാം അടുത്ത രാജാവായി.+
-