-
മത്തായി 10:41, 42വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
41 പ്രവാചകനാണെന്ന ഒറ്റ കാരണത്താൽ ഒരു പ്രവാചകനെ സ്വീകരിക്കുന്നവനു പ്രവാചകന്റെ പ്രതിഫലം കിട്ടും.+ നീതിമാനാണെന്ന ഒറ്റ കാരണത്താൽ ഒരു നീതിമാനെ സ്വീകരിക്കുന്നവനു നീതിമാന്റെ പ്രതിഫലം കിട്ടും. 42 ഈ ചെറിയവരിൽ ഒരാൾക്ക്, അയാൾ എന്റെ ഒരു ശിഷ്യനാണെന്ന കാരണത്താൽ അൽപ്പം വെള്ളമെങ്കിലും കുടിക്കാൻ കൊടുക്കുന്നവനു പ്രതിഫലം കിട്ടാതെപോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+
-
-
ലൂക്കോസ് 4:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 ഉദാഹരണത്തിന്, ഏലിയയുടെ കാലത്ത് മൂന്നു വർഷവും ആറു മാസവും ആകാശം അടഞ്ഞ് മഴ പെയ്യാതെ നാട്ടിലെങ്ങും വലിയൊരു ക്ഷാമം ഉണ്ടായി.+ ആ സമയത്ത് ഇസ്രായേലിൽ ധാരാളം വിധവമാരുണ്ടായിരുന്നു. 26 എങ്കിലും ഏലിയയെ അവരിൽ ആരുടെ അടുത്തേക്കും അയയ്ക്കാതെ സീദോനിലെ സാരെഫാത്തിലുള്ള ഒരു വിധവയുടെ അടുത്തേക്കാണ് അയച്ചത്+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
-