-
1 രാജാക്കന്മാർ 17:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 “എഴുന്നേറ്റ് സീദോന്റെ അധീനതയിലുള്ള സാരെഫാത്തിലേക്കു പോയി അവിടെ താമസിക്കുക. നിനക്കു ഭക്ഷണം തരാൻ അവിടെയുള്ള ഒരു വിധവയോടു ഞാൻ കല്പിക്കും.”+ 10 അങ്ങനെ ഏലിയ എഴുന്നേറ്റ് സാരെഫാത്തിലേക്കു പോയി. ഏലിയ നഗരവാതിൽക്കൽ എത്തിയപ്പോൾ ഒരു വിധവ വിറകു പെറുക്കുന്നതു കണ്ടു. ആ സ്ത്രീയെ വിളിച്ച്, “എനിക്കു കുടിക്കാൻ ഒരു പാത്രത്തിൽ അൽപ്പം വെള്ളം കൊണ്ടുവരാമോ”+ എന്നു ചോദിച്ചു.
-
-
1 രാജാക്കന്മാർ 17:20-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 ഏലിയ യഹോവയോട് ഇങ്ങനെ യാചിച്ചു:+ “എന്റെ ദൈവമായ യഹോവേ, ഞാൻ താമസിക്കുന്നിടത്തെ ഈ വിധവയുടെ മകന്റെ ജീവനെടുത്തുകൊണ്ട് അങ്ങ് ഈ സ്ത്രീക്കും ആപത്തു വരുത്തിയോ?” 21 പിന്നെ കുട്ടിയുടെ ദേഹത്ത് മൂന്നു തവണ കമിഴ്ന്നുകിടന്ന് യഹോവയോട് ഇങ്ങനെ യാചിച്ചു: “എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ ഇവനിൽ മടക്കിവരുത്തേണമേ.” 22 യഹോവ ഏലിയയുടെ അപേക്ഷ കേട്ടു.+ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു; കുട്ടി ജീവിച്ചു.+ 23 ഏലിയ മുകളിലത്തെ മുറിയിൽനിന്ന് കുട്ടിയെ എടുത്ത് താഴെ വീടിന് അകത്ത് കൊണ്ടുവന്ന് കുട്ടിയുടെ അമ്മയെ ഏൽപ്പിച്ചു. ഏലിയ സ്ത്രീയോടു പറഞ്ഞു: “ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു!”+
-
-
2 രാജാക്കന്മാർ 4:13-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 അപ്പോൾ എലീശ ഗേഹസിയോടു പറഞ്ഞു: “അവളോടു പറയുക: ‘നീ ഞങ്ങൾക്കുവേണ്ടി ഒരുപാടു ബുദ്ധിമുട്ടി.+ ഞാൻ നിനക്ക് എന്താണു ചെയ്തുതരേണ്ടത്?+ നിനക്കുവേണ്ടി ഞാൻ രാജാവിനോടോ+ സൈന്യാധിപനോടോ എന്തെങ്കിലും സംസാരിക്കണോ?’” എന്നാൽ അവൾ പറഞ്ഞു: “എനിക്ക് ഒന്നും വേണ്ടാ. എന്റെ സ്വന്തം ജനത്തിന് ഇടയിലാണല്ലോ ഞാൻ താമസിക്കുന്നത്.” 14 അപ്പോൾ എലീശ ഗേഹസിയോടു ചോദിച്ചു: “നമ്മൾ അവൾക്ക് എന്താണു ചെയ്തുകൊടുക്കേണ്ടത്?” അയാൾ പറഞ്ഞു: “അവൾക്കൊരു മകനില്ല.+ ഭർത്താവിനു പ്രായവുമായി.” 15 ഉടനെ എലീശ പറഞ്ഞു: “അവളെ വിളിക്കൂ.” അയാൾ സ്ത്രീയെ വിളിച്ചു, സ്ത്രീ വന്ന് വാതിൽക്കൽ നിന്നു. 16 പ്രവാചകൻ പറഞ്ഞു: “അടുത്ത വർഷം ഈ സമയത്ത് നീ ഒരു മകനെ താലോലിക്കും.”+ പക്ഷേ സ്ത്രീ പറഞ്ഞു: “എന്റെ യജമാനനേ, ദൈവപുരുഷനായ അങ്ങ് ഈ ദാസിയോടു നുണ പറയരുതേ.”
17 എന്നാൽ സ്ത്രീ ഗർഭിണിയായി, പിറ്റെ വർഷം എലീശ പറഞ്ഞ സമയത്തുതന്നെ ഒരു മകനെ പ്രസവിച്ചു.
-