-
1 രാജാക്കന്മാർ 12:28-30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 ചിലരുമായി കൂടിയാലോചിച്ചശേഷം രാജാവ് രണ്ടു സ്വർണക്കാളക്കുട്ടികളെ+ ഉണ്ടാക്കി. അയാൾ ജനത്തോടു പറഞ്ഞു: “യരുശലേം വരെ പോകുന്നതു നിങ്ങൾക്കൊരു ബുദ്ധിമുട്ടാണ്. ഇസ്രായേലേ, ഇതാ ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ വിടുവിച്ച് കൊണ്ടുവന്ന നിങ്ങളുടെ ദൈവം!”+ 29 പിന്നെ അയാൾ ഒന്നിനെ ബഥേലിലും+ മറ്റേതിനെ ദാനിലും+ സ്ഥാപിച്ചു. 30 അങ്ങനെ ജനം പാപം ചെയ്തു.+ കാളക്കുട്ടികളിലൊന്നിനെ ആരാധിക്കാൻ അവർ ദാൻ വരെ യാത്ര ചെയ്തു.
-
-
1 രാജാക്കന്മാർ 13:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 ഇതു സംഭവിച്ചതിനു ശേഷവും യൊരോബെയാം മോശമായ വഴി വിട്ടുമാറിയില്ല. അയാൾ പിന്നെയും സാധാരണജനങ്ങളെ ആരാധനാസ്ഥലങ്ങളിലെ* പുരോഹിതന്മാരായി നിയമിച്ചു.+ “ഇവനെയും ഉയർന്ന സ്ഥലത്തെ ഒരു പുരോഹിതനാക്കുക” എന്നു പറഞ്ഞ്, ആഗ്രഹിക്കുന്ന എല്ലാവരെയും അയാൾ പുരോഹിതന്മാരായി നിയമിക്കുമായിരുന്നു.*+
-