-
2 ദിനവൃത്താന്തം 33:2-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 ഇസ്രായേൽ ജനത്തിന്റെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ പിന്തുടർന്നുകൊണ്ട് മനശ്ശെ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തു.+ 3 അപ്പനായ ഹിസ്കിയ ഇടിച്ചുകളഞ്ഞ, ആരാധനാസ്ഥലങ്ങൾ* വീണ്ടും നിർമിച്ചു.+ പൂജാസ്തൂപങ്ങളും* ബാൽ ദൈവങ്ങൾക്കു യാഗപീഠങ്ങളും പണിതു. ആകാശത്തിലെ സർവസൈന്യത്തിന്റെയും മുമ്പാകെ കുമ്പിട്ട് അവയെ സേവിച്ചു.+ 4 യഹോവയുടെ ഭവനത്തിലും മനശ്ശെ യാഗപീഠങ്ങൾ പണിതു.+ “യരുശലേമിൽ എന്റെ പേര് എന്നുമുണ്ടായിരിക്കും”+ എന്ന് യഹോവ പറഞ്ഞത് ഈ ഭവനത്തെക്കുറിച്ചായിരുന്നു. 5 യഹോവയുടെ ഭവനത്തിന്റെ രണ്ടു മുറ്റത്തും+ മനശ്ശെ ആകാശത്തിലെ സർവസൈന്യത്തിനുംവേണ്ടി യാഗപീഠങ്ങൾ പണിതു. 6 മനശ്ശെ സ്വന്തം മക്കളെ ബൻ-ഹിന്നോം താഴ്വരയിൽ*+ ദഹിപ്പിച്ചു.*+ മന്ത്രവാദവും+ ആഭിചാരവും* ചെയ്യുകയും ഭാവിഫലം നോക്കുകയും ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും* ഭാവി പറയുന്നവരെയും നിയമിക്കുകയും ചെയ്തു.+ യഹോവയുടെ മുമ്പാകെ ഒരുപാടു തെറ്റുകൾ ചെയ്ത് ദൈവത്തെ കോപിപ്പിച്ചു.
-