-
1 ദിനവൃത്താന്തം 16:41, 42വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
41 അവരോടുകൂടെ ഹേമാൻ, യദൂഥൂൻ+ എന്നിവരെയും പേര് വിളിച്ച് തിരഞ്ഞെടുത്ത ചിലരെയും, ‘യഹോവയുടെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്’ ആയതുകൊണ്ട് ദൈവത്തോടു നന്ദി പറയാൻ+ നിയോഗിച്ചു. 42 ഹേമാനും+ യദൂഥൂനും സത്യദൈവത്തെ സ്തുതിക്കാൻ* സംഗീതോപകരണങ്ങൾ വായിക്കുകയും കാഹളം മുഴക്കുകയും ഇലത്താളം കൊട്ടുകയും ചെയ്തു. യദൂഥൂന്റെ ആൺമക്കൾക്കായിരുന്നു+ കവാടത്തിന്റെ ചുമതല.
-
-
2 ദിനവൃത്താന്തം 5:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്ത് വന്നപ്പോൾ (അവിടെ എത്തിയിരുന്ന എല്ലാ പുരോഹിതന്മാരും, വിഭാഗം ഏതെന്നു നോക്കാതെ+ എല്ലാവരും, തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നു.)+ 12 ആസാഫ്,+ ഹേമാൻ,+ യദൂഥൂൻ,+ അവരുടെ ആൺമക്കൾ, അവരുടെ സഹോദരന്മാർ എന്നിവർ അടങ്ങുന്ന ലേവ്യഗായകർ+ മേത്തരം വസ്ത്രം ധരിച്ച് ഇലത്താളങ്ങളും തന്ത്രിവാദ്യങ്ങളും കിന്നരങ്ങളും പിടിച്ചുകൊണ്ട് യാഗപീഠത്തിന്റെ കിഴക്കുവശത്ത് നിൽക്കുന്നുണ്ടായിരുന്നു. കാഹളം ഊതിക്കൊണ്ട് 120 പുരോഹിതന്മാരും+ അവരോടൊപ്പമുണ്ടായിരുന്നു.
-
-
2 ദിനവൃത്താന്തം 35:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 ദാവീദ്, ആസാഫ്,+ ഹേമാൻ, രാജാവിന്റെ ദിവ്യദർശിയായ യദൂഥൂൻ+ എന്നിവർ കല്പിച്ചിരുന്നതനുസരിച്ച് ഗായകരായ ആസാഫിന്റെ ആൺമക്കൾ+ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്നു;+ കാവൽക്കാർ കവാടങ്ങൾക്കു കാവൽ നിന്നു.+ അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കുവേണ്ടി ഒരുക്കങ്ങൾ നടത്തിയതുകൊണ്ട് അവർക്ക് ആർക്കും തങ്ങളുടെ സേവനത്തിൽനിന്ന് മാറിനിൽക്കേണ്ടിവന്നില്ല.
-