-
2 രാജാക്കന്മാർ 9:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 ജസ്രീലിലെ ഗോപുരത്തിനു മുകളിൽ നിന്നിരുന്ന കാവൽക്കാരൻ യേഹുവും കൂട്ടരും വരുന്നതു കണ്ടു. കാവൽക്കാരൻ ഉടനെ, “ഒരു കൂട്ടം ആളുകൾ വരുന്നുണ്ട്” എന്നു വിളിച്ചുപറഞ്ഞു. അപ്പോൾ യഹോരാം പറഞ്ഞു: “ഒരു കുതിരപ്പടയാളിയെ അയച്ച്, ‘നിങ്ങൾ വരുന്നതു സമാധാനത്തിനോ’ എന്ന് അവരോടു ചോദിക്കുക.”
-
-
2 ദിനവൃത്താന്തം 26:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ഉസ്സീയ യരുശലേമിലെ കോൺകവാടം,+ താഴ്വരക്കവാടം,+ താങ്ങുതൂൺ എന്നിവയ്ക്കരികെ ഗോപുരങ്ങൾ പണിത് അവ ബലപ്പെടുത്തി.+ 10 ഉസ്സീയ വിജനഭൂമിയിലും ഗോപുരങ്ങൾ പണിതു;+ ധാരാളം കിണറുകളും* കുഴിച്ചു.* (കാരണം ഉസ്സീയയ്ക്ക് ഒരുപാട് ആടുമാടുകളുണ്ടായിരുന്നു.) അതുപോലെ ഷെഫേലയിലും സമതലത്തിലും* ഉസ്സീയ ഗോപുരങ്ങളും കിണറുകളും ഉണ്ടാക്കി. കൃഷി ഇഷ്ടമായിരുന്നതുകൊണ്ട് മലകളിലും കർമേലിലും ഉസ്സീയ കൃഷിപ്പണിക്കാരെയും മുന്തിരിത്തോട്ടക്കാരെയും നിയമിച്ചു.
-