-
2 രാജാക്കന്മാർ 16:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 ആഹാസ് അസീറിയൻ രാജാവായ തിഗ്ലത്ത്-പിലേസരിന്റെ+ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയുടെ ദാസനും മകനും ആണ്. ദയവായി അങ്ങ് വന്ന് എന്റെ നേരെ വന്നിരിക്കുന്ന ഈ സിറിയൻ രാജാവിന്റെയും ഇസ്രായേൽരാജാവിന്റെയും കൈയിൽനിന്ന് എന്നെ രക്ഷിക്കണം.” 8 ആഹാസ് യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലെ ഖജനാവുകളിലും ഉണ്ടായിരുന്ന സ്വർണവും വെള്ളിയും എടുത്ത് അസീറിയൻ രാജാവിനു കൈക്കൂലിയായി കൊടുത്തയച്ചു.+
-
-
1 ദിനവൃത്താന്തം 5:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 അതിനാൽ ഇസ്രായേലിന്റെ ദൈവം അസീറിയൻ രാജാവായ പൂലിന്റെ (അതായത്, അസീറിയൻ രാജാവായ തിൽഗത്-പിൽനേസെരിന്റെ)+ മനസ്സുണർത്തി.+ അങ്ങനെ അയാൾ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും ഹലഹ്, ഹാബോർ, ഹാര, ഗോസാൻ നദി+ എന്നിവിടങ്ങളിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി. അവർ ഇന്നും അവിടെ താമസിക്കുന്നു.
-