-
യശയ്യ 63:11-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 അവർ പഴയ കാലത്തെക്കുറിച്ച് ഓർത്തു,
ദൈവത്തിന്റെ ദാസനായ മോശയുടെ നാളുകളെക്കുറിച്ച് ചിന്തിച്ചു:
“തന്റെ ആട്ടിൻപറ്റത്തിന്റെ ഇടയന്മാരോടൊപ്പം+
അവരെ കടലിൽനിന്ന് പുറത്ത് കൊണ്ടുവന്നവൻ+ എവിടെ?
അവനു തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവൻ+ എവിടെ?
12 മോശയുടെ വലതുകൈയോടൊപ്പം തന്റെ മഹത്ത്വമാർന്ന കരം നീട്ടിയവൻ,+
തനിക്ക് അനശ്വരമായ ഒരു നാമം ഉണ്ടാക്കാനായി+
അവരുടെ മുന്നിൽ ജലാശയങ്ങളെ വിഭജിച്ചവൻ,+ എവിടെ?
13 സമതലത്തിലൂടെ* പോകുന്ന ഒരു കുതിരയെ എന്നപോലെ
ഇളകിമറിയുന്ന* വെള്ളത്തിലൂടെ ഇടറിവീഴാതെ അവരെ നടത്തിയവൻ എവിടെ?
-