-
ഉത്തമഗീതം 4:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 “എന്റെ പ്രിയേ, നീ എത്ര സുന്ദരി!
നീ അതിസുന്ദരി!
മൂടുപടത്തിനു പിന്നിൽ നിൻ കണ്ണുകൾ പ്രാവിൻകണ്ണുകൾ.
നിന്റെ മുടിയോ ഗിലെയാദുമലകൾ ഇറങ്ങിവരുന്ന കോലാട്ടിൻപറ്റംപോലെ.+
-
ഉത്തമഗീതം 5:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 “ഞാൻ ഉറക്കത്തിലാണ്. എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു.+
അതാ, എന്റെ പ്രിയൻ മുട്ടിവിളിക്കുന്ന ശബ്ദം!
‘എന്റെ സോദരീ, എന്റെ പ്രിയേ,
എന്റെ പ്രാവേ, കളങ്കമറ്റവളേ, വാതിൽ തുറന്നുതരൂ!
മഞ്ഞുതുള്ളികൾ വീണ് എന്റെ തല നനഞ്ഞിരിക്കുന്നു.
രാത്രിയിലെ ഹിമകണങ്ങളാൽ എന്റെ മുടിച്ചുരുളുകൾ ഈറനണിഞ്ഞിരിക്കുന്നു.’+
-
-
-