-
യശയ്യ 46:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ചിലർ പണസ്സഞ്ചിയിൽനിന്ന് കണക്കില്ലാതെ സ്വർണം കുടഞ്ഞിടുന്നു.
അവർ തുലാസ്സിൽ വെള്ളി തൂക്കിക്കൊടുക്കുന്നു.
അവർ ഒരു ലോഹപ്പണിക്കാരനെ കൂലിക്കെടുക്കുന്നു; അവൻ ഒരു ദൈവത്തെ ഉണ്ടാക്കുന്നു,+
എന്നിട്ട് അവർ അതിനു മുന്നിൽ സാഷ്ടാംഗം വീണ് അതിനെ ആരാധിക്കുന്നു.*+
7 അവർ അതിനെ തോളിൽ എടുക്കുന്നു;+
അതിനെ ചുമന്നുകൊണ്ടുപോയി അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. അത് അങ്ങനെ അവിടെ നിൽക്കുന്നു.
അതിന്റെ സ്ഥാനത്തുനിന്ന് അത് അനങ്ങുന്നില്ല.+
അവർ അതിനോടു കരഞ്ഞപേക്ഷിക്കുന്നു; പക്ഷേ അത് ഉത്തരം നൽകുന്നില്ല;
കഷ്ടതകളിൽനിന്ന് ആരെയും രക്ഷിക്കാൻ അതിനു കഴിവില്ല.+
-