-
ലൂക്കോസ് 1:30-35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 ദൂതൻ മറിയയോടു പറഞ്ഞു: “മറിയേ, പേടിക്കേണ്ടാ. ദൈവത്തിനു നിന്നോടു പ്രീതി തോന്നിയിരിക്കുന്നു. 31 നീ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും.+ നീ അവന് യേശു എന്നു പേരിടണം.+ 32 അവൻ മഹാനാകും.+ അത്യുന്നതന്റെ മകൻ+ എന്നു വിളിക്കപ്പെടും. ദൈവമായ യഹോവ അവന്, പിതാവായ ദാവീദിന്റെ സിംഹാസനം കൊടുക്കും.+ 33 അവൻ യാക്കോബുഗൃഹത്തിന്മേൽ എന്നും രാജാവായി ഭരിക്കും. അവന്റെ ഭരണത്തിന് അവസാനമുണ്ടാകില്ല.”+
34 എന്നാൽ മറിയ ദൂതനോട്, “ഞാൻ ഒരു പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാത്ത സ്ഥിതിക്ക് ഇത് എങ്ങനെ സംഭവിക്കും”+ എന്നു ചോദിച്ചു. 35 അപ്പോൾ ദൂതൻ മറിയയോടു പറഞ്ഞു: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും.+ അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും. അക്കാരണത്താൽ, ജനിക്കാനിരിക്കുന്നവൻ വിശുദ്ധനെന്ന്,+ ദൈവത്തിന്റെ മകനെന്ന്,+ വിളിക്കപ്പെടും.
-