-
യിരെമ്യ 50:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
50 ബാബിലോണിനെക്കുറിച്ച്,+ കൽദയരുടെ ദേശത്തെക്കുറിച്ച്, യിരെമ്യ പ്രവാചകനിലൂടെ യഹോവ പറഞ്ഞത്:
2 “ജനതകളുടെ ഇടയിൽ അതു പ്രസിദ്ധമാക്കൂ! അതു ഘോഷിക്കൂ!
കൊടി* ഉയർത്തൂ! അതു പ്രസിദ്ധമാക്കൂ!
ഒന്നും ഒളിക്കരുത്!
ഇങ്ങനെ പറയണം: ‘ബാബിലോണിനെ പിടിച്ചടക്കിയിരിക്കുന്നു.+
ബേൽ നാണംകെട്ടിരിക്കുന്നു.+
മേരോദാക്ക് പരിഭ്രാന്തിയിലാണ്.
അവളുടെ ബിംബങ്ങൾ നാണംകെട്ടുപോയി.
അവളുടെ മ്ലേച്ഛവിഗ്രഹങ്ങൾ* സംഭ്രമിച്ചുപോയി.’
3 കാരണം, വടക്കുനിന്ന് ഒരു ജനത അവൾക്കു നേരെ വന്നിട്ടുണ്ട്.+
അത് അവളുടെ ദേശം പേടിപ്പെടുത്തുന്ന ഒരിടമാക്കുകയാണ്.
ആരും അവിടെ താമസിക്കുന്നില്ല.
മനുഷ്യനും മൃഗവും അവിടം വിട്ട്
ദൂരേക്ക് ഓടിക്കളഞ്ഞു.”
-