5 യഹോവ പറയുന്നത് ഇതാണ്:
“യഹോവയിൽനിന്ന് ഹൃദയം തിരിച്ച്
നിസ്സാരരായ മനുഷ്യരിലും+
മനുഷ്യശക്തിയിലും ആശ്രയം വെക്കുന്ന+
മനുഷ്യൻ ശപിക്കപ്പെട്ടവൻ.
6 അവൻ മരുഭൂമിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു മരംപോലെയാകും.
നന്മ വരുമ്പോൾ അവൻ അതു കാണില്ല;
വിജനഭൂമിയിലെ വരണ്ട സ്ഥലങ്ങളിൽ അവൻ താമസിക്കും;
ആർക്കും ജീവിക്കാനാകാത്ത ഉപ്പുനിലത്ത് അവൻ കഴിയും.