-
2 ദിനവൃത്താന്തം 36:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 വാളിന് ഇരയാകാതെ ശേഷിച്ചവരെ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയി.+ പേർഷ്യൻ സാമ്രാജ്യം* ഭരണം തുടങ്ങുന്നതുവരെ+ അവർ കൽദയരാജാവിന്റെയും മക്കളുടെയും ദാസന്മാരായി കഴിഞ്ഞു.+ 21 അങ്ങനെ, യഹോവ യിരെമ്യയിലൂടെ പറഞ്ഞതു നിറവേറി.+ ദേശം അതിന്റെ ശബത്തുകളെല്ലാം വീട്ടിത്തീർക്കുന്നതുവരെ അവർ അവിടെ കഴിഞ്ഞു.+ 70 വർഷം പൂർത്തിയാകുന്നതുവരെ, അതായത് വിജനമായിക്കിടന്ന കാലം മുഴുവൻ, ദേശം ശബത്ത് ആചരിച്ചു.+
-
-
യിരെമ്യ 25:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ദേശം മുഴുവൻ നാശകൂമ്പാരമാകും; അവിടം പേടിപ്പെടുത്തുന്ന ഒരിടമാകും. ഈ ജനതകൾക്കു ബാബിലോൺരാജാവിനെ 70 വർഷം സേവിക്കേണ്ടിവരും.”’+
12 “‘പക്ഷേ 70 വർഷം തികയുമ്പോൾ+ ഞാൻ ബാബിലോൺരാജാവിനോടും ആ ജനതയോടും അവരുടെ തെറ്റിനു കണക്കു ചോദിക്കും’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ കൽദയരുടെ ദേശത്തെ എന്നേക്കുമായി ഒരു വിജനസ്ഥലവും പാഴിടവും ആക്കും.+
-