-
യഹസ്കേൽ 33:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 നീ അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: “ഞാനാണെ, ദുഷ്ടന്റെ മരണത്തിൽ ഞാൻ ഒട്ടും സന്തോഷിക്കുന്നില്ല.+ പകരം, ദുഷ്ടൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ്+ ജീവിച്ചിരിക്കുന്നതാണ്+ എന്റെ സന്തോഷം. തിരിഞ്ഞുവരൂ! നിങ്ങളുടെ ദുഷിച്ച വഴികൾ വിട്ട് തിരിഞ്ഞുവരൂ!+ ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കണം?”’+
-
-
മീഖ 7:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ?
അങ്ങ് അങ്ങയുടെ അവകാശത്തിൽ ശേഷിക്കുന്നവരുടെ+ തെറ്റുകൾ ക്ഷമിക്കുകയും
അവരുടെ ലംഘനങ്ങൾ പൊറുക്കുകയും ചെയ്യുന്നു.+
അങ്ങ് എന്നെന്നും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല;
അചഞ്ചലസ്നേഹം കാണിക്കുന്നതിൽ അങ്ങ് സന്തോഷിക്കുന്നു.+
19 ദൈവം ഇനിയും ഞങ്ങളോടു കരുണ കാണിക്കും,+ ഞങ്ങളുടെ തെറ്റുകളെ കീഴടക്കും.*
അങ്ങ് അവരുടെ പാപങ്ങളെല്ലാം കടലിന്റെ ആഴങ്ങളിലേക്ക് എറിഞ്ഞുകളയും.+
-
-
മലാഖി 3:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 നിങ്ങളുടെ പൂർവികരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങൾ ഉപേക്ഷിച്ച് അവ അനുസരിക്കാതെ നടന്നു.+ എന്നാൽ എന്റെ അടുത്തേക്കു മടങ്ങിവരൂ; അപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കും മടങ്ങിവരാം”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
എന്നാൽ നിങ്ങൾ, “എങ്ങനെയാണു ഞങ്ങൾ മടങ്ങിവരേണ്ടത്” എന്നു ചോദിക്കുന്നു.
-