-
നെഹമ്യ 8:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 യേശുവ, ബാനി, ശേരെബ്യ,+ യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദിയ, മയസേയ, കെലീത, അസര്യ, യോസാബാദ്,+ ഹാനാൻ, പെലായ എന്നീ ലേവ്യർ ജനത്തിനു നിയമം വിശദീകരിച്ചുകൊടുത്തു.+ ആ സമയം ജനം മുഴുവൻ നിൽക്കുകയായിരുന്നു. 8 അവർ സത്യദൈവത്തിന്റെ നിയമപുസ്തകത്തിൽനിന്ന് ഉറക്കെ വായിക്കുകയും അതു വ്യക്തമായി വിശദീകരിച്ച് അർഥം പറഞ്ഞുകൊടുക്കുകയും ചെയ്തു. വായിച്ചുകേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ അങ്ങനെ അവർ ജനത്തെ സഹായിച്ചു.+
-
-
യഹസ്കേൽ 44:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 “‘വിശുദ്ധമായതും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം അവർ എന്റെ ജനത്തിനു പറഞ്ഞുകൊടുക്കണം. ശുദ്ധവും അശുദ്ധവും തമ്മിലുള്ള വ്യത്യാസം അവർ അവരെ പഠിപ്പിക്കണം.+ 24 നിയമപരമായി കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങളിൽ അവർ ന്യായാധിപന്മാരായിരിക്കണം.+ എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ വേണം അവർ അവയ്ക്കു വിധി കല്പിക്കാൻ.+ എന്റെ എല്ലാ ഉത്സവങ്ങളെക്കുറിച്ചുമുള്ള+ ചട്ടങ്ങളും നിയമങ്ങളും അവർ പാലിക്കണം; എന്റെ ശബത്തുകൾ അവർ വിശുദ്ധീകരിക്കണം.
-