-
മത്തായി 8:24-27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 യാത്രയ്ക്കിടെ പെട്ടെന്നു കടലിൽ ഒരു കൊടുങ്കാറ്റ് അടിച്ചു; തിരമാലകളിൽപ്പെട്ട് വള്ളം മുങ്ങാറായി. യേശുവോ ഉറങ്ങുകയായിരുന്നു.+ 25 അവർ ചെന്ന്, “കർത്താവേ, രക്ഷിക്കേണമേ; ഇല്ലെങ്കിൽ നമ്മൾ ഇപ്പോൾ മരിക്കും” എന്നു പറഞ്ഞ് യേശുവിനെ ഉണർത്തി. 26 അപ്പോൾ യേശു അവരോട്, “നിങ്ങൾക്ക് ഇത്ര വിശ്വാസമേ ഉള്ളോ? എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് ”+ എന്നു ചോദിച്ചു. എന്നിട്ട് എഴുന്നേറ്റ് കാറ്റിനെയും കടലിനെയും ശാസിച്ചു. എല്ലാം ശാന്തമായി.+ 27 ആ പുരുഷന്മാർ അതിശയിച്ച്, “ഹൊ, ഇതെന്തൊരു മനുഷ്യൻ! കാറ്റും കടലും പോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.
-
-
മർക്കോസ് 4:37-41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
37 അപ്പോൾ ഒരു വലിയ കൊടുങ്കാറ്റ് ഉണ്ടായി. തിരമാലകൾ വള്ളത്തിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു. വെള്ളം കയറി വള്ളം മുങ്ങാറായി.+ 38 യേശു അമരത്ത്* ഒരു തലയണയിൽ തലവെച്ച് ഉറങ്ങുകയായിരുന്നു. അവർ യേശുവിനെ വിളിച്ചുണർത്തിയിട്ട് പറഞ്ഞു: “ഗുരുവേ, നമ്മൾ ഇപ്പോൾ മരിക്കും. അങ്ങ് ഇതൊന്നും കാണുന്നില്ലേ?” 39 അതു കേട്ടപ്പോൾ യേശു എഴുന്നേറ്റ് കാറ്റിനെ ശാസിച്ച് കടലിനോട്, “അടങ്ങൂ! ശാന്തമാകൂ!”+ എന്നു പറഞ്ഞു. അപ്പോൾ കാറ്റ് അടങ്ങി. എല്ലാം ശാന്തമായി.+ 40 യേശു അവരോട്, “നിങ്ങൾ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്? നിങ്ങൾക്ക് ഇപ്പോഴും ഒട്ടും വിശ്വാസമില്ലേ” എന്നു ചോദിച്ചു. 41 പക്ഷേ അസാധാരണമായ ഒരു ഭയം അവരെ പിടികൂടി. അവർ തമ്മിൽത്തമ്മിൽ ഇങ്ങനെ ചോദിച്ചു: “ശരിക്കും ഇത് ആരാണ്? കാറ്റും കടലും പോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ.”+
-