വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 9:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  2 അന്ധകാരത്തിൽ നടന്ന ആളുകൾ

      വലി​യൊ​രു വെളിച്ചം കണ്ടിരി​ക്കു​ന്നു.

      കൂരി​രു​ട്ടു നിറഞ്ഞ ദേശത്ത്‌ താമസി​ക്കു​ന്ന​വ​രു​ടെ മേൽ

      വെളിച്ചം പ്രകാ​ശി​ച്ചി​രി​ക്കു​ന്നു.+

  • യശയ്യ 49:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  6 ദൈവം പറഞ്ഞു: “യാക്കോ​ബി​ന്റെ ഗോ​ത്ര​ങ്ങളെ എഴു​ന്നേൽപ്പി​ക്കാ​നും

      ഞാൻ ശേഷി​പ്പിച്ച ഇസ്രാ​യേൽ ജനത്തെ തിരികെ കൊണ്ടു​വ​രാ​നും ഉള്ള

      എന്റെ ദാസനാ​യി മാത്രം നീ കഴിഞ്ഞാൽ പോരാ.

      ഞാൻ നിന്നെ ജനതകൾക്ക്‌ ഒരു വെളി​ച്ച​മാ​യി നൽകി​യി​രി​ക്കു​ന്നു.+

      അങ്ങനെ ഭൂമി​യു​ടെ അറ്റംവരെ എന്റെ രക്ഷ എത്തും.”+

  • മത്തായി 4:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 ഇരുട്ടിൽ കഴിയുന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണത്തിന്റെ നിഴൽ വീണ പ്രദേശത്ത്‌ കഴിയുന്നവരുടെ മേൽ പ്രകാശം+ ഉദിച്ചുയർന്നു.”+

  • യോഹന്നാൻ 1:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 വെളിച്ചം ഇരുട്ടിൽ പ്രകാശിക്കുന്നു.+ അതിനെ കീഴട​ക്കാൻ ഇരുട്ടി​നു കഴിഞ്ഞിട്ടില്ല.

  • യോഹന്നാൻ 1:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 എല്ലാ തരം മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർഥ​വെ​ളി​ച്ചം ലോക​ത്തേക്കു വരാനുള്ള സമയം അടുത്തിരുന്നു.+

  • യോഹന്നാൻ 12:35
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 35 യേശു അവരോ​ടു പറഞ്ഞു: “ഇനി, കുറച്ച്‌ കാല​ത്തേക്കു മാത്രമേ വെളിച്ചം നിങ്ങളുടെകൂടെയുണ്ടായിരിക്കൂ.+ ഇരുട്ടു നിങ്ങളെ കീഴട​ക്കാ​തി​രി​ക്കാൻ വെളി​ച്ച​മു​ള്ള​പ്പോൾ നടന്നുകൊള്ളുക. ഇരുട്ടിൽ നടക്കു​ന്ന​വനു താൻ എവി​ടേ​ക്കാ​ണു പോകു​ന്ന​തെന്ന്‌ അറിയില്ലല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക