24 അവരോടു പറഞ്ഞു: “പൊയ്ക്കൊള്ളൂ. കുട്ടി മരിച്ചിട്ടില്ല, അവൾ ഉറങ്ങുകയാണ്.”+ ഇതു കേട്ട് അവർ യേശുവിനെ കളിയാക്കിച്ചിരിക്കാൻതുടങ്ങി. 25 ജനക്കൂട്ടം പുറത്ത് പോയ ഉടനെ യേശു അകത്ത് ചെന്ന് കുട്ടിയുടെ കൈയിൽ പിടിച്ചു;+ അപ്പോൾ അവൾ എഴുന്നേറ്റു.+
14 പിന്നെ യേശു അടുത്ത് ചെന്ന് ശവമഞ്ചം തൊട്ടു; അതു ചുമന്നിരുന്നവർ അവിടെ നിന്നു. അപ്പോൾ യേശു പറഞ്ഞു: “ചെറുപ്പക്കാരാ, എഴുന്നേൽക്കുക* എന്നു ഞാൻ നിന്നോടു പറയുന്നു.”+15 മരിച്ചവൻ അപ്പോൾ എഴുന്നേറ്റ് ഇരുന്ന് സംസാരിക്കാൻതുടങ്ങി. യേശു അവനെ അവന്റെ അമ്മയെ ഏൽപ്പിച്ചു.+
43 ഇത്രയും പറഞ്ഞിട്ട് യേശു, “ലാസറേ, പുറത്ത് വരൂ”+ എന്ന് ഉറക്കെ പറഞ്ഞു. 44 മരിച്ചയാൾ പുറത്ത് വന്നു. അയാളുടെ കൈകാലുകൾ തുണികൊണ്ട് ചുറ്റിയിരുന്നു. മുഖം ഒരു തുണികൊണ്ട് മൂടിയിരുന്നു. യേശു അവരോടു പറഞ്ഞു: “അവന്റെ കെട്ട് അഴിക്കൂ. അവൻ പോകട്ടെ.”