-
വെളിപാട് 5:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ഇങ്ങനെയൊരു പുതിയ പാട്ട്+ അവർ പാടുന്നുണ്ടായിരുന്നു: “ചുരുൾ എടുത്ത് അതിന്റെ മുദ്ര പൊട്ടിക്കാൻ അങ്ങ് യോഗ്യൻ. കാരണം അങ്ങ് അറുക്കപ്പെട്ടു; അങ്ങയുടെ രക്തത്താൽ അങ്ങ് എല്ലാ ഗോത്രങ്ങളിലും ഭാഷകളിലും വംശങ്ങളിലും ജനതകളിലും നിന്നുള്ള ആളുകളെ+ ദൈവത്തിനുവേണ്ടി വിലയ്ക്കു വാങ്ങി,+ 10 അവരെ നമ്മുടെ ദൈവത്തിനു പുരോഹിതന്മാരും ഒരു രാജ്യവും+ ആക്കിവെച്ചു. അവർ രാജാക്കന്മാരായി ഭൂമിയെ ഭരിക്കും.”+
-
-
വെളിപാട് 20:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 പിന്നെ ഞാൻ സിംഹാസനങ്ങൾ കണ്ടു. അവയിൽ ഇരിക്കുന്നവർക്കു ന്യായം വിധിക്കാനുള്ള അധികാരം ലഭിച്ചിരുന്നു. അതെ, യേശുവിനുവേണ്ടി സാക്ഷി പറഞ്ഞതുകൊണ്ടും ദൈവത്തെക്കുറിച്ച് സംസാരിച്ചതുകൊണ്ടും കാട്ടുമൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അതിന്റെ മുദ്രയേൽക്കുകയോ+ ചെയ്യാതിരുന്നതുകൊണ്ടും കൊല്ലപ്പെട്ടവരെയാണു* ഞാൻ കണ്ടത്. അവർ ജീവനിലേക്കു വന്ന് 1,000 വർഷം ക്രിസ്തുവിന്റെകൂടെ രാജാക്കന്മാരായി ഭരിച്ചു.+
-