-
1 കൊരിന്ത്യർ 6:9-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 അന്യായം കാണിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ?+ വഞ്ചിക്കപ്പെടരുത്.* അധാർമികപ്രവൃത്തികൾ* ചെയ്യുന്നവർ,+ വിഗ്രഹാരാധകർ,+ വ്യഭിചാരികൾ,+ സ്വവർഗരതിക്കു വഴങ്ങിക്കൊടുക്കുന്നവർ,+ സ്വവർഗരതിക്കാർ,*+ 10 കള്ളന്മാർ, അത്യാഗ്രഹികൾ,+ കുടിയന്മാർ,+ അധിക്ഷേപിക്കുന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവരാജ്യം അവകാശമാക്കില്ല.+ 11 നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു. പക്ഷേ നിങ്ങളെ കഴുകി വെടിപ്പാക്കിയിരിക്കുന്നു.+ നിങ്ങളെ വിശുദ്ധീകരിച്ചിരിക്കുന്നു.+ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്നു.+
-
-
തീത്തോസ് 3:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 കാരണം ഒരു കാലത്ത് നമ്മളും വിവേകമില്ലാത്തവരും അനുസരണംകെട്ടവരും വഴിതെറ്റിക്കപ്പെട്ടവരും പല തരം മോഹങ്ങൾക്കും ജീവിതസുഖങ്ങൾക്കും അടിമകളും പരസ്പരം വെറുത്ത് വഷളത്തത്തിലും അസൂയയിലും കാലം കഴിച്ചവരും അറയ്ക്കപ്പെട്ടവരും ആയിരുന്നല്ലോ.
-