-
സംഖ്യ 14:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 പക്ഷേ എന്റെ മഹത്ത്വം കണ്ടിട്ടും ഈജിപ്തിലും വിജനഭൂമിയിലും വെച്ച് ഞാൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടും+ ഈ പത്തു തവണ എന്നെ പരീക്ഷിക്കുകയും+ എന്റെ വാക്കു കേൾക്കാതിരിക്കുകയും+ ചെയ്ത ഒരാൾപ്പോലും 23 ഞാൻ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം കാണില്ല. അതെ, എന്നോട് അനാദരവ് കാണിക്കുന്ന ഒരുത്തനും അതു കാണില്ല.+
-
-
സംഖ്യ 14:28-30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 അവരോട് ഇങ്ങനെ പറയുക: ‘യഹോവ പ്രഖ്യാപിക്കുന്നു: “ഞാനാണെ സത്യം, ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞ അതേ കാര്യങ്ങൾതന്നെ ഞാൻ നിങ്ങളോടു ചെയ്യും!+ 29 രേഖയിൽ പേര് ചേർത്ത, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരുടെയും+ ശവങ്ങൾ, അതെ, എനിക്കു നേരെ പിറുപിറുത്ത നിങ്ങൾ എല്ലാവരുടെയും ശവങ്ങൾ ഈ വിജനഭൂമിയിൽ വീഴും.+ 30 ഞാൻ നിങ്ങളെ താമസിപ്പിക്കുമെന്നു സത്യം ചെയ്ത* ദേശത്ത്+ യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ നിങ്ങൾ ആരും കടക്കില്ല.+
-