ഉത്തമഗീതം
8 “നീ എന്റെ അമ്മയുടെ മുല കുടിച്ച് വളർന്ന
എന്റെ ആങ്ങളയെപ്പോലെയായിരുന്നെങ്കിൽ!
എങ്കിൽ, പുറത്തുവെച്ച് കാണുമ്പോൾ ഞാൻ നിന്നെ ചുംബിക്കുമായിരുന്നു.+
അങ്ങനെ ചെയ്താലും ആരും എന്നെ നിന്ദിക്കില്ലായിരുന്നു.
നിനക്കു കുടിക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത വീഞ്ഞും
മാതളപ്പഴങ്ങളുടെ ചാറും തരുമായിരുന്നു.
4 യരുശലേംപുത്രിമാരേ, ഞാൻ നിങ്ങളെക്കൊണ്ട് ആണയിടുവിക്കുന്നു:
പ്രേമിക്കാൻ താത്പര്യം തോന്നാത്തിടത്തോളം എന്നിൽ പ്രേമം ഉണർത്തരുതേ, അത് ഇളക്കിവിടരുതേ.”+
5 “തന്റെ പ്രിയന്റെ ദേഹത്ത് ചാരി വിജനഭൂമിയിൽനിന്ന്
ആ വരുന്നത് ആരാണ്?”
“ആപ്പിൾ മരത്തിൻകീഴെവെച്ച് ഞാൻ നിന്നെ ഉണർത്തി.
അവിടെവെച്ചല്ലോ നിന്നെ വയറ്റിൽ ചുമന്ന നിന്റെ അമ്മയ്ക്കു പ്രസവവേദനയുണ്ടായത്.
അവിടെവെച്ചല്ലോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവുണ്ടായത്.
6 എന്നെ ഒരു മുദ്രയായി നിന്റെ ഹൃദയത്തിന്മേലും
ഒരു മുദ്രയായി നിന്റെ കൈമേലും വെച്ചാലും.
കാരണം, പ്രേമം മരണംപോലെ ശക്തവും+
അതിന്റെ ജ്വാലകൾ ആളിക്കത്തുന്ന തീനാളങ്ങളാണ്, യാഹിന്റെ* ജ്വാലയാണ്.+
7 ആർത്തലച്ചുവരുന്ന വെള്ളത്തിനു പ്രേമത്തെ കെടുത്തിക്കളയാനാകില്ല.+
നദികൾക്ക് അതിനെ ഒഴുക്കിക്കളയാനാകില്ല.+
പ്രേമത്തിനായി ഒരു മനുഷ്യൻ തന്റെ വീട്ടിലെ സമ്പത്തു മുഴുവൻ കൊടുക്കാമെന്നു പറഞ്ഞാലും
അതെല്ലാം* പാടേ പുച്ഛിച്ചുതള്ളും.”
അവൾക്കു വിവാഹാലോചന വരുമ്പോൾ
അവളുടെ കാര്യത്തിൽ ഞങ്ങൾ എന്തു ചെയ്യും?”
9 “അവൾ ഒരു മതിലെങ്കിൽ
അവൾക്കു മീതെ ഞങ്ങൾ ഒരു വെള്ളിഗോപുരം പണിയും.
അവൾ ഒരു വാതിലെങ്കിൽ
ദേവദാരുപ്പലകകൊണ്ട് അവളെ അടയ്ക്കും.”
10 “ഞാൻ ഒരു മതിലാണ്.
എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും.
അതിനാൽ അവന്റെ വീക്ഷണത്തിൽ ഞാൻ
സമാധാനം കണ്ടെത്തുന്ന ഒരുവളായിരിക്കുന്നു.
11 ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.+
അവൻ അതു തോട്ടക്കാരെ ഏൽപ്പിച്ചു.
അതിലെ പഴങ്ങൾക്കു പകരം അവർ ഓരോരുത്തരും ആയിരം വെള്ളിക്കാശു വീതം കൊണ്ടുവരുന്നു.
12 എനിക്ക് എന്റെ സ്വന്തം മുന്തിരിത്തോട്ടമുണ്ട്.
ശലോമോനേ, ആയിരം വെള്ളിക്കാശ്* അങ്ങയുടെ കൈയിൽ ഇരിക്കട്ടെ.
ഇരുനൂറു വെള്ളിക്കാശു പഴങ്ങൾ കാക്കുന്നവർക്കും.”
ഞാൻ അതു കേൾക്കട്ടെ.”+