ഹോശേയ
3 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “ഇസ്രായേൽ ജനം അന്യദൈവങ്ങളിലേക്കു തിരിയുകയും+ മുന്തിരിയടകൾ* കൊതിക്കുകയും ചെയ്തപ്പോഴും യഹോവ അവരെ സ്നേഹിച്ചു.+ അതുപോലെ മറ്റൊരു പുരുഷനെ സ്നേഹിച്ച് വ്യഭിചാരം ചെയ്യുന്ന ആ സ്ത്രീയെ നീ ഒരിക്കൽക്കൂടി സ്നേഹിക്കുക.”+
2 അങ്ങനെ ഞാൻ അവളെ 15 വെള്ളിക്കാശും ഒന്നര ഹോമർ* ബാർളിയും കൊടുത്ത് വാങ്ങി. 3 എന്നിട്ട് ഞാൻ അവളോടു പറഞ്ഞു: “ദീർഘകാലം നീ എന്റെ സ്വന്തമായിരിക്കും. നീ ഒരു വേശ്യയാകരുത്;* നിനക്കു പരപുരുഷബന്ധം ഉണ്ടാകരുത്. അതുപോലെതന്നെ ഞാനും നിന്നോടു പെരുമാറും.”*
4 കാരണം, ഏറെക്കാലം* ഇസ്രായേൽ ജനം രാജാവോ പ്രഭുവോ ബലിയോ പൂജാസ്തംഭമോ ഏഫോദോ+ കുലദൈവങ്ങളോ*+ ഇല്ലാതെ കഴിയും.+ 5 പിന്നെ അവർ തിരികെ വന്ന് അവരുടെ ദൈവമായ യഹോവയെയും+ രാജാവായ ദാവീദിനെയും+ അന്വേഷിക്കും. അവസാനനാളുകളിൽ അവർ ഭയഭക്തിയോടെ യഹോവയിലേക്കും ദൈവത്തിന്റെ നന്മയിലേക്കും വരും.+