മീഖ
2 “കിടക്കയിൽ കിടന്ന് ദുഷ്ടത ചിന്തിച്ചുകൂട്ടുകയും
ദുഷ്ടപദ്ധതികൾ ഉണ്ടാക്കുകയും ചെയ്യുന്നവർക്കു ഹാ കഷ്ടം!
അവർക്കു ശക്തിയും പ്രാപ്തിയും ഉള്ളതുകൊണ്ട്
നേരം വെളുക്കുമ്പോൾത്തന്നെ അവർ അവ നടപ്പിലാക്കുന്നു.+
2 അവർ നിലങ്ങൾ കണ്ട് മോഹിച്ച് അവ തട്ടിയെടുക്കുന്നു;+
അന്യരുടെ വീടുകളും കൈക്കലാക്കുന്നു.
മറ്റുള്ളവരുടെ വീടും അവരുടെ അവകാശവും
അവർ ചതിയിലൂടെ കൈവശപ്പെടുത്തുന്നു.+
3 അതുകൊണ്ട് യഹോവ പറയുന്നു:
‘ഞാൻ ഇതാ, ഈ കുടുംബത്തിന് ഒരു ആപത്തു വരുത്താൻ പദ്ധതിയിടുന്നു;+ അതിൽനിന്ന് നിങ്ങൾക്കു രക്ഷപ്പെടാനാകില്ല.*+
അതു കഷ്ടത നിറഞ്ഞ ഒരു സമയമായിരിക്കും;+ പിന്നെ ഒരിക്കലും നിങ്ങൾ അഹങ്കരിക്കില്ല.+
4 അന്നു ജനം നിങ്ങളെക്കുറിച്ച് ഒരു പഴഞ്ചൊല്ലു പറയും;
എന്റെ ജനത്തിന്റെ ഓഹരി കൈമറിഞ്ഞുപോകാൻ ദൈവം ഇടയാക്കിയിരിക്കുന്നു;
ദൈവം അത് എന്നിൽനിന്ന് എടുത്തുമാറ്റി!+
ഞങ്ങളുടെ നിലങ്ങൾ ദൈവം അവിശ്വസ്തനു കൊടുത്തിരിക്കുന്നു.”
5 നറുക്കിട്ട് ദേശം അളവുനൂൽകൊണ്ട് അളന്ന് തരാൻ
യഹോവയുടെ സഭയിൽ നിനക്ക് ആരുമുണ്ടായിരിക്കില്ല.
6 “പ്രസംഗിക്കുന്നതു നിറുത്തൂ!” എന്ന് അവർ പ്രസംഗിക്കുന്നു,
“അവർ ഇക്കാര്യങ്ങൾ പ്രസംഗിക്കരുത്;
നമുക്ക് അപമാനം വരില്ല!”
7 യാക്കോബുഗൃഹമേ, ജനം ഇങ്ങനെ പറയുന്നു:
“യഹോവയുടെ ആത്മാവ് കോപിച്ചെന്നോ?
ദൈവമാണോ ഇതെല്ലാം ചെയ്തത്?”
നേരോടെ നടക്കുന്നവർക്ക് എന്റെ വാക്കുകൾ നന്മ വരുത്തില്ലേ?
8 എന്നാൽ ഇപ്പോൾ എന്റെ ജനം ഒരു ശത്രുവിനെപ്പോലെ എഴുന്നേറ്റിരിക്കുന്നു.
യുദ്ധം കഴിഞ്ഞ് മടങ്ങുന്നവരെപ്പോലെ നിർഭയം യാത്ര ചെയ്യുന്നവരുടെ വസ്ത്രവും
വിശേഷപ്പെട്ട ആഭരണവും* നിങ്ങൾ പരസ്യമായി പിടിച്ചുപറിക്കുന്നു.
9 എന്റെ ജനത്തിലെ സ്ത്രീകളെ അവർ സുഖമായി കഴിഞ്ഞിരുന്ന വീടുകളിൽനിന്ന് നിങ്ങൾ ഓടിച്ചുകളയുന്നു;
അവരുടെ മക്കളിൽനിന്ന് നിങ്ങൾ എന്നേക്കുമായി എന്റെ തേജസ്സ് എടുത്തുകളയുന്നു.
10 എഴുന്നേറ്റ് പോകൂ, ഇതു വിശ്രമിക്കാനുള്ള സ്ഥലമല്ല.
അശുദ്ധി നിമിത്തം+ നാശം, സമ്പൂർണനാശംതന്നെ, വന്നിരിക്കുന്നു.+
11 ഒരുവൻ കാറ്റിന്റെയും വഞ്ചനയുടെയും വഴിയിൽ നടന്ന്,
“വീഞ്ഞിനെയും മദ്യത്തെയും കുറിച്ച് ഞാൻ നിങ്ങളോടു പ്രസംഗിക്കാം” എന്നു നുണ പറഞ്ഞാൽ,
അവൻതന്നെയാണ് ഈ ജനത്തിനു യോജിച്ച ഉപദേശകൻ.+
12 യാക്കോബേ, ഞാൻ നിങ്ങളെയെല്ലാം കൂട്ടിച്ചേർക്കും.
ഇസ്രായേലിന്റെ ശേഷിച്ചവരെയെല്ലാം ഞാൻ വിളിച്ചുകൂട്ടും.+
ഞാൻ അവരെ തൊഴുത്തിലെ ആടുകളെപ്പോലെ,
മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റത്തെപ്പോലെ, ഒരുമിച്ചുചേർക്കും.+
അവിടെ ആൾക്കൂട്ടത്തിന്റെ ഇരമ്പൽ കേൾക്കും.’+
അവരുടെ രാജാവ് അവർക്കു മുന്നിൽ പോകും,
അവരുടെ തലപ്പത്ത് യഹോവയുണ്ടായിരിക്കും.”+