രാജാക്കന്മാർ ഒന്നാം ഭാഗം
4 ശലോമോൻ രാജാവ് ഇസ്രായേലിൽ എല്ലായിടത്തും വാഴ്ച നടത്തി.+ 2 ശലോമോന്റെ കീഴിലെ ഉന്നതോദ്യോഗസ്ഥർ* ഇവരായിരുന്നു: സാദോക്കിന്റെ മകൻ അസര്യയായിരുന്നു+ പുരോഹിതൻ. 3 ശീശയുടെ ആൺമക്കളായ എലീഹോരെഫും അഹീയയും ആയിരുന്നു സെക്രട്ടറിമാർ.+ അഹീലൂദിന്റെ മകൻ യഹോശാഫാത്താണു+ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നത്. 4 യഹോയാദയുടെ മകൻ ബനയയായിരുന്നു+ സൈന്യാധിപൻ. സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.+ 5 നാഥാന്റെ+ മകൻ അസര്യയായിരുന്നു കാര്യസ്ഥന്മാരുടെ മേൽനോട്ടം വഹിച്ചിരുന്നത്. നാഥാന്റെ മകൻ സാബൂദ് ഒരു പുരോഹിതനും ശലോമോന്റെ സ്നേഹിതനും+ ആയിരുന്നു. 6 അഹീശാരായിരുന്നു കൊട്ടാരവിചാരകൻ. നിർബന്ധിതസേവനം+ ചെയ്യുന്നവരുടെ മേൽനോട്ടം വഹിച്ചിരുന്നത് അബ്ദയുടെ മകൻ അദോനീരാമായിരുന്നു.+
7 രാജാവിനും കൊട്ടാരത്തിലുള്ളവർക്കും ഭക്ഷണം കൊണ്ടുവരാൻവേണ്ടി ഇസ്രായേലിൽ എല്ലായിടത്തുമായി ശലോമോന് 12 കാര്യസ്ഥന്മാരുണ്ടായിരുന്നു. അവർ ഓരോരുത്തരുമാണു വർഷത്തിൽ ഓരോ മാസത്തേക്കുംവേണ്ട ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത്.+ 8 ഇവരായിരുന്നു ആ കാര്യസ്ഥന്മാർ: എഫ്രയീംമലനാട്ടിൽ ഹൂരിന്റെ മകൻ. 9 മാക്കസിലും ശാൽബീമിലും+ ബേത്ത്-ശേമെശിലും ഏലോൻ-ബേത്ത്-ഹാനാനിലും ദേക്കരിന്റെ മകൻ. 10 അരുബ്ബോത്തിൽ ഹേസെദിന്റെ മകൻ. (സോഖൊയും ഹേഫെർ ദേശം മുഴുവനും ഹേസെദിന്റെ മകന്റെ കീഴിലായിരുന്നു.) 11 ദോരിന്റെ എല്ലാ മലഞ്ചെരിവുകളിലും അബീനാദാബിന്റെ മകൻ. (അതായത്, ശലോമോന്റെ മകളായ താഫത്തിനെ വിവാഹം കഴിച്ചയാൾ.) 12 താനാക്കിലും മെഗിദ്ദോയിലും+ സാരെഥാന് അടുത്ത് ജസ്രീലിനു താഴെ ബേത്ത്-ശെയാനിലും+ ബേത്ത്-ശെയാൻ മുതൽ ആബേൽ-മെഹോല വരെയും യൊക്മെയാം+ പ്രദേശം വരെയും അഹീലൂദിന്റെ മകൻ ബാന. 13 ഗേബെരിന്റെ മകനായിരുന്നു രാമോത്ത്-ഗിലെയാദിലെ+ കാര്യസ്ഥൻ. (മനശ്ശെയുടെ മകനായ യായീരിന്റെ,+ ഗിലെയാദിലുള്ള+ ഗ്രാമങ്ങൾ ഗേബെരിന്റെ മകന്റെ കീഴിലായിരുന്നു. കൂടാതെ ചുറ്റുമതിലുകളും ചെമ്പുകൊണ്ടുള്ള ഓടാമ്പലുകളും ഉള്ള 60 വലിയ നഗരങ്ങൾ ഉൾപ്പെടെ ബാശാനിലുള്ള+ അർഗോബ് പ്രദേശവും+ അദ്ദേഹത്തിന്റേതായിരുന്നു.) 14 മഹനയീമിൽ+ ഇദ്ദൊയുടെ മകൻ അഹിനാദാബ്. 15 നഫ്താലിയിൽ അഹീമാസ്. (അഹീമാസ് ശലോമോന്റെ മറ്റൊരു മകളായ ബാസമത്തിനെ വിവാഹം കഴിച്ചു.) 16 ആശേരിലും ബയാലോത്തിലും ഹൂശായിയുടെ മകൻ ബാന. 17 യിസ്സാഖാരിൽ പാരൂഹിന്റെ മകൻ യഹോശാഫാത്ത്. 18 ബന്യാമീനിൽ+ ഏലയുടെ മകൻ ശിമെയി.+ 19 അമോര്യരാജാവായ സീഹോന്റെയും+ ബാശാൻരാജാവായ ഓഗിന്റെയും+ ദേശമായ ഗിലെയാദിൽ+ ഊരിയുടെ മകൻ ഗേബെർ. ഇവരെക്കൂടാതെ, ഈ കാര്യസ്ഥന്മാരുടെയെല്ലാം മേൽനോട്ടം വഹിക്കാൻ മറ്റൊരു കാര്യസ്ഥനെയുംകൂടി നിയമിച്ചിരുന്നു.
20 യഹൂദയും ഇസ്രായേലും കടൽത്തീരത്തെ മണൽത്തരികൾപോലെ+ അസംഖ്യമായി വർധിച്ചിരുന്നു. അവർ തിന്നുകുടിച്ച് സന്തോഷിച്ചുപോന്നു.+
21 യൂഫ്രട്ടീസ് നദിമുതൽ+ ഫെലിസ്ത്യരുടെ ദേശംവരെയും ഈജിപ്തിന്റെ അതിർത്തിവരെയും ഉള്ള രാജ്യങ്ങളെല്ലാം ശലോമോൻ ഭരിച്ചു. ശലോമോന്റെ ജീവിതകാലത്തെല്ലാം അവർ ശലോമോനു കപ്പം* കൊടുക്കുകയും ശലോമോനെ സേവിക്കുകയും ചെയ്തു.+
22 ശലോമോന്റെ കൊട്ടാരത്തിലെ ഒരു ദിവസത്തെ ഭക്ഷണം 30 കോർ* നേർത്ത ധാന്യപ്പൊടിയും 60 കോർ ധാന്യപ്പൊടിയും 23 കൊഴുത്ത 10 കാളകളും മേച്ചിൽപ്പുറങ്ങളിൽനിന്നുള്ള 20 കാളകളും 100 ആടുകളും, കൂടാതെ ഏതാനും കലമാനുകളും* ചെറുമാനുകളും കൊഴുത്ത കുയിലുകളും ആയിരുന്നു. 24 തിഫ്സ മുതൽ ഗസ്സ+ വരെ നദിയുടെ+ ഇക്കരെയുള്ളതെല്ലാം* അതുപോലെ അവിടെയുള്ള എല്ലാ രാജാക്കന്മാരും ശലോമോന്റെ നിയന്ത്രണത്തിലായിരുന്നു; ചുറ്റും എല്ലാ പ്രദേശങ്ങളിലും സമാധാനം കളിയാടിയിരുന്നു.+ 25 ശലോമോന്റെ കാലത്തെല്ലാം ദാൻ മുതൽ ബേർ-ശേബ വരെ യഹൂദയിലെയും ഇസ്രായേലിലെയും ജനം മുഴുവൻ അവരവരുടെ മുന്തിരിവള്ളിയുടെ കീഴിലും അത്തി മരത്തിന്റെ കീഴിലും സുരക്ഷിതരായി വസിച്ചു.
26 രഥങ്ങളിൽ കെട്ടാനുള്ള കുതിരകൾക്കായി ശലോമോന് 4,000* കുതിരലായങ്ങളുണ്ടായിരുന്നു; 12,000 കുതിരകളും.*+
27 കാര്യസ്ഥന്മാർ ഓരോരുത്തരും അവരവർക്കു നിയമിച്ചുകൊടുത്ത മാസങ്ങളിൽ ശലോമോൻ രാജാവിനും രാജാവിന്റെകൂടെ ഭക്ഷണം കഴിക്കുന്നവർക്കും വേണ്ടി ആഹാരസാധനങ്ങൾ എത്തിച്ചിരുന്നു. ഒന്നിനും കുറവ് വരുന്നില്ലെന്ന് അവർ ഉറപ്പാക്കിയിരുന്നു.+ 28 കൂടാതെ, കുതിരകൾക്കും പരിശീലനം സിദ്ധിച്ച കുതിരക്കൂട്ടങ്ങൾക്കും വേണ്ട ബാർളിയും വയ്ക്കോലും തങ്ങൾ കൊടുക്കേണ്ട നിശ്ചിതയളവിൽ ആവശ്യമുള്ളിടത്ത് അവർ എത്തിച്ചിരുന്നു.
29 ദൈവം ശലോമോന് അളവറ്റ ജ്ഞാനവും വകതിരിവും+ കടൽത്തീരംപോലെ* വിശാലമായ ഹൃദയവും* കൊടുത്തു. 30 കിഴക്കുദേശത്തും ഈജിപ്തിലും ഉള്ള എല്ലാവരുടെയും ജ്ഞാനത്തെ+ കവച്ചുവെക്കുന്നതായിരുന്നു ശലോമോന്റെ ജ്ഞാനം. 31 ശലോമോൻ മറ്റെല്ലാ മനുഷ്യരെക്കാളും, എസ്രാഹ്യനായ ഏഥാൻ,+ മാഹോലിന്റെ മക്കളായ ഹേമാൻ,+ കൽക്കോൽ,+ ദർദ എന്നിവരെക്കാളെല്ലാം, ജ്ഞാനിയായിരുന്നു. ചുറ്റുമുള്ള എല്ലാ ജനതകളിലേക്കും ശലോമോന്റെ കീർത്തി വ്യാപിച്ചു.+ 32 ശലോമോൻ 3,000 സുഭാഷിതങ്ങളും+ 1,005 ഗീതങ്ങളും+ രചിച്ചു.* 33 ലബാനോനിലെ ദേവദാരു മുതൽ ചുവരിൽ വളരുന്ന ഈസോപ്പുചെടി+ വരെയുള്ള എല്ലാ സസ്യങ്ങളെക്കുറിച്ചും ശലോമോൻ സംസാരിക്കുമായിരുന്നു. കൂടാതെ മൃഗങ്ങൾ,+ പക്ഷികൾ,*+ ഇഴജാതികൾ,*+ മത്സ്യങ്ങൾ എന്നിവയെക്കുറിച്ചും സംസാരിച്ചു. 34 എല്ലാ ജനതകളിലുംപെട്ട ആളുകൾ ശലോമോന്റെ ജ്ഞാനത്തെക്കുറിച്ച്+ കേട്ടു. അവരും ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരും ശലോമോന്റെ ജ്ഞാനമൊഴികൾ കേൾക്കാൻ വന്നു.