സുഭാഷിതങ്ങൾ
8 ജ്ഞാനം വിളിച്ചുപറയുന്നു;
വകതിരിവ് ശബ്ദമുയർത്തുന്നു.+
3 നഗരത്തിലേക്കുള്ള കവാടങ്ങൾക്കരികെ,
വാതിലുകളുടെ മുന്നിൽ നിന്ന്
അത് ഇങ്ങനെ വിളിച്ചുപറയുന്നു:+
4 “ജനങ്ങളേ, നിങ്ങളോടാണു ഞാൻ സംസാരിക്കുന്നത്;
എല്ലാവരും* കേൾക്കാനാണു ഞാൻ വിളിച്ചുപറയുന്നത്.
6 ശ്രദ്ധിക്കൂ, പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇത്;
എന്റെ ചുണ്ടുകൾ പറയുന്നതു ശരിയായ കാര്യങ്ങളാണ്.
7 എന്റെ വായ് പതിയെ സത്യം പറയുന്നു;
എന്റെ ചുണ്ടുകൾ ദുഷ്ടത വെറുക്കുന്നു.
8 എന്റെ വായിൽനിന്നുള്ള വാക്കുകളെല്ലാം നീതിയുള്ളവയാണ്;
അവയൊന്നും വക്രതയോ വഞ്ചനയോ ഉള്ളവയല്ല.
9 വകതിരിവുള്ളവന് അവ പെട്ടെന്നു മനസ്സിലാകും;
അതെല്ലാം ശരിയാണെന്ന് അറിവ് നേടിയവർ തിരിച്ചറിയും.
10 വെള്ളിക്കു പകരം എന്റെ ശിക്ഷണവും
തനിത്തങ്കത്തിനു പകരം അറിവും തിരഞ്ഞെടുത്തുകൊള്ളൂ.+
11 ജ്ഞാനം പവിഴക്കല്ലുകളെക്കാൾ* മേന്മയേറിയതാണ്;
അമൂല്യവസ്തുക്കളെയൊന്നും അതുമായി താരതമ്യം ചെയ്യാൻ കഴിയില്ല.
12 ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം താമസിക്കുന്നു;
ഞാൻ അറിവും ചിന്താശേഷിയും നേടിയിരിക്കുന്നു.+
13 തിന്മയെ വെറുക്കുന്നതാണ് യഹോവയോടുള്ള ഭയഭക്തി.+
പൊങ്ങച്ചവും അഹങ്കാരവും+ ദുഷ്ടതയും വഞ്ചനയോടെയുള്ള സംസാരവും+ ഞാൻ വെറുക്കുന്നു.
15 എന്റെ സഹായത്താൽ രാജാക്കന്മാർ വാഴ്ച നടത്തുന്നു;
ഉന്നതരായ ഉദ്യോഗസ്ഥർ നീതിയുള്ള വിധികൾ പുറപ്പെടുവിക്കുന്നു.+
16 എന്റെ സഹായത്താൽ പ്രഭുക്കന്മാർ ഭരിക്കുന്നു,
പ്രധാനികൾ നീതിയോടെ ന്യായം വിധിക്കുന്നു.
18 ധനവും മഹത്ത്വവും എനിക്കുണ്ട്;
ദീർഘകാലത്തേക്കു നിലനിൽക്കുന്ന സമ്പത്തും* നീതിയും എന്റെ കൈയിലുണ്ട്.
19 ഞാൻ നിങ്ങൾക്കു തരുന്നതു സ്വർണത്തെക്കാളും തനിത്തങ്കത്തെക്കാളും നല്ലത്.
എന്നിൽനിന്ന് നിങ്ങൾക്കു ലഭിക്കുന്നതു ശുദ്ധമായ വെള്ളിയെക്കാളും മേന്മയേറിയത്.+
20 ഞാൻ ന്യായത്തിന്റെ വഴിയിൽ നടക്കുന്നു;
നീതിപാതയുടെ നടുവിലൂടെ സഞ്ചരിക്കുന്നു.
21 എന്നെ സ്നേഹിക്കുന്നവർക്കു ഞാൻ വിലയേറിയ ഒരു അവകാശം കൊടുക്കുന്നു;
ഞാൻ അവരുടെ സംഭരണശാലകൾ നിറയ്ക്കുന്നു.
22 യഹോവ തന്റെ വഴിയുടെ തുടക്കമായി എന്നെ നിർമിച്ചു;+
ദൈവം പണ്ടു ചെയ്ത പ്രവൃത്തികളിൽ ഒന്നാമതായി എന്നെ ഉണ്ടാക്കി.+
24 ആഴമുള്ള സമുദ്രങ്ങളില്ലാതിരുന്ന കാലത്ത്,+
നിറഞ്ഞൊഴുകുന്ന അരുവികൾ ഉണ്ടാകുംമുമ്പ്, എന്നെ ഉണ്ടാക്കി.
25 പർവതങ്ങൾ സ്ഥാപിക്കുംമുമ്പേ,
മലകൾ ഉണ്ടാക്കുംമുമ്പേ,
26 ഭൂമിയും അതിലെ നിലങ്ങളും നിർമിക്കുംമുമ്പേ,
ഭൂമിയുടെ ആദ്യത്തെ മൺതരികൾ സൃഷ്ടിക്കുംമുമ്പേ, എന്നെ നിർമിച്ചു.
27 ആകാശത്തെ സൃഷ്ടിച്ചപ്പോൾ+ ഞാൻ അവിടെയുണ്ടായിരുന്നു;
വെള്ളത്തിൽ ചക്രവാളം* വരച്ചപ്പോൾ,+
28 മീതെ മേഘങ്ങൾ സ്ഥാപിച്ചപ്പോൾ,*
ആഴിയുടെ ഉറവകൾക്ക് അടിസ്ഥാനം ഇട്ടപ്പോൾ,
29 കല്പിച്ചതിന് അപ്പുറം പോകരുതെന്ന്
ദൈവം കടലിന് ഒരു ആജ്ഞ കൊടുത്തപ്പോൾ,+
ദൈവം ഭൂമിയുടെ അടിസ്ഥാനങ്ങൾ സ്ഥാപിച്ചപ്പോൾ,
30 ഒരു വിദഗ്ധജോലിക്കാരനായി ഞാൻ ദൈവത്തിന് അരികെയുണ്ടായിരുന്നു.+
എന്നും ദൈവത്തിന് എന്നോടു പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു;+
ഞാൻ എപ്പോഴും ദൈവസന്നിധിയിൽ സന്തോഷിച്ചുകൊണ്ടിരുന്നു.+
31 ദൈവത്തിന്റെ വാസയോഗ്യമായ ഭൂമി കണ്ട് ഞാൻ ആഹ്ലാദിച്ചു.
മനുഷ്യമക്കളോട്* എനിക്കു പ്രത്യേകപ്രിയം തോന്നി.
32 അതുകൊണ്ട് മക്കളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക;
എന്റെ വഴികൾ അനുസരിച്ച് നടന്നാൽ നിങ്ങൾക്കു സന്തോഷം ലഭിക്കും.