ഉത്തമഗീതം
4 “എന്റെ പ്രിയേ, നീ എത്ര സുന്ദരി!
നീ അതിസുന്ദരി!
മൂടുപടത്തിനു പിന്നിൽ നിൻ കണ്ണുകൾ പ്രാവിൻകണ്ണുകൾ.
നിന്റെ മുടിയോ ഗിലെയാദുമലകൾ ഇറങ്ങിവരുന്ന കോലാട്ടിൻപറ്റംപോലെ.+
2 നിന്റെ പല്ലുകൾ, പുതുതായി രോമം കത്രിച്ച്
കുളിപ്പിച്ച് കൊണ്ടുവരുന്ന ചെമ്മരിയാട്ടിൻപറ്റംപോലെ.
അവയെല്ലാം ഇരട്ട പ്രസവിക്കുന്നു.
ഒന്നിനും കുഞ്ഞിനെ നഷ്ടമായിട്ടില്ല.
3 നിന്റെ ചുണ്ടുകൾ കടുഞ്ചുവപ്പുനൂലുപോലെ.
നിന്റെ സംസാരം എത്ര ഹൃദ്യം!
മൂടുപടത്തിനു പിന്നിൽ നിന്റെ കവിൾത്തടങ്ങൾ*
മുറിച്ചുവെച്ച മാതളപ്പഴംപോലെ.
4 നിരനിരയായി കല്ലുകൾ അടുക്കി പണിത
ദാവീദിൻഗോപുരംപോലെയാണു+ നിന്റെ കഴുത്ത്.+
ഒരായിരം പരിചകൾ അതിൽ തൂക്കിയിട്ടിരിക്കുന്നു,
എല്ലാം വീരന്മാരുടെ വൃത്താകൃതിയിലുള്ള പരിചകൾ.+
5 നിന്റെ സ്തനങ്ങൾ രണ്ടും രണ്ടു മാൻകിടാങ്ങൾപോലെ.
ലില്ലികൾക്കിടയിൽ മേഞ്ഞുനടക്കുന്ന
ചെറുമാനിന്റെ ഇരട്ടക്കുട്ടികൾപോലെ.”+
6 “ഇളങ്കാറ്റു വീശുംമുമ്പേ,* നിഴൽ മറയുംമുമ്പേ,
ഞാൻ മീറയിൻമലയിലേക്കും
കുന്തിരിക്കക്കുന്നിലേക്കും പോകും.”+
അമാനയുടെ* കൊടുമുടിയിൽനിന്ന്,
സെനീർ പർവതശിഖരത്തിൽനിന്ന്, ഹെർമോൻശൃംഗത്തിൽനിന്ന്,+ ഇറങ്ങിവരൂ.
സിംഹമടകളിൽനിന്ന്, പുള്ളിപ്പുലികളുടെ പർവതങ്ങളിൽനിന്ന്, താഴേക്കു വരൂ.
9 എന്റെ സോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നു.
ഒറ്റ നോട്ടംകൊണ്ട്, നിന്റെ മാലയിലെ ഒരൊറ്റ മണികൊണ്ട്,+
നീ എന്റെ ഹൃദയം കീഴടക്കി.
10 എന്റെ സോദരീ, എന്റെ മണവാട്ടീ, നിന്റെ പ്രേമപ്രകടനങ്ങൾ+ എത്ര മനോഹരം!
നിന്റെ പ്രേമപ്രകടനങ്ങൾ വീഞ്ഞിനെക്കാൾ ഏറെ ഹൃദ്യം.+
നിന്റെ പരിമളദ്രവ്യത്തിന്റെ സൗരഭ്യം ഏതു സുഗന്ധവ്യഞ്ജനത്തെക്കാളും ഉത്തമം.+
11 എന്റെ മണവാട്ടീ, നിന്റെ ചുണ്ടുകളിൽനിന്ന് തേനടയിലെ തേൻ ഇറ്റിറ്റുവീഴുന്നു.+
നിന്റെ നാവിൻകീഴെ തേനും പാലും ഉണ്ട്.+
നിന്റെ വസ്ത്രങ്ങളുടെ വാസന ലബാനോന്റെ പരിമളംപോലെ.
12 അടച്ചുപൂട്ടിയ ഒരു തോട്ടമാണ് എന്റെ സോദരി, എന്റെ മണവാട്ടി.
അതെ, അടച്ചുപൂട്ടിയ ഒരു തോട്ടം, അടച്ച് ഭദ്രമാക്കിയ ഒരു നീരുറവ.
13 നിന്റെ മുളകൾ* മാതളപ്പഴത്തിൻപറുദീസ.*
വിശിഷ്ടമായ പഴങ്ങളും മയിലാഞ്ചിച്ചെടികളും ജടാമാംസിച്ചെടികളും വളരുന്ന തോട്ടം.
14 അതെ, ജടാമാംസിയുടെയും+ കുങ്കുമപ്പൂവിന്റെയും ഇഞ്ചിപ്പുല്ലിന്റെയും*+ കറുവാപ്പട്ടയുടെയും+
എല്ലാ തരം കുന്തിരിക്കമരങ്ങളുടെയും മീറയുടെയും അകിലിന്റെയും+
16 വടക്കൻ കാറ്റേ, ഉണരൂ!
തെക്കൻ കാറ്റേ, കടന്നുവരൂ!
എന്റെ തോട്ടത്തിൽ മന്ദമായി വീശൂ.
അതിന്റെ സൗരഭ്യം പരക്കട്ടെ.”
“എന്റെ പ്രിയൻ തന്റെ തോട്ടത്തിലേക്കു കടന്നുവന്ന്
അതിലെ വിശിഷ്ടഫലങ്ങൾ രുചിക്കട്ടെ.”