ഹോശേയ
7 “ഞാൻ ഇസ്രായേലിനെ സുഖപ്പെടുത്തുമ്പോഴെല്ലാം,
എഫ്രയീമിന്റെ തെറ്റും+ ശമര്യയുടെ ദുഷ്ടതയും+ വെളിപ്പെട്ടുവരുന്നു.
അവർ വഞ്ചന കാട്ടുന്നു,+ കള്ളന്മാർ അതിക്രമിച്ചുകടക്കുന്നു,
പുറത്ത് കൊള്ളക്കാർ വിളയാടുന്നു.+
2 അവരുടെ ദുഷ്ടതകളെല്ലാം ഞാൻ ഓർക്കുമെന്ന് അവർ ഹൃദയത്തിൽ പറയുന്നില്ല,+
അവരുടെ പ്രവൃത്തികളെല്ലാം അവർക്കു ചുറ്റുമുണ്ട്,
അവ എന്റെ കൺമുന്നിൽത്തന്നെയുണ്ട്.
3 അവർ അവരുടെ ദുഷ്ടതയാൽ രാജാവിനെയും
വഞ്ചനയാൽ പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.
4 അവരെല്ലാം വ്യഭിചാരികളാണ്,
അപ്പം ഉണ്ടാക്കുന്നവന്റെ ചുട്ടുപഴുത്ത അടുപ്പുപോലെ എരിയുന്നവരാണ്.
കുഴച്ച മാവ് പുളിക്കുന്നതുവരെ അയാൾ അതിലെ കനൽ ഇളക്കുന്നില്ല.
5 നമ്മുടെ രാജാവിന്റെ ദിവസത്തിൽ പ്രഭുക്കന്മാർ രോഗികളായിരിക്കുന്നു,
വീഞ്ഞു കുടിച്ച് അവരുടെ കോപം ആളിക്കത്തുന്നു.+
രാജാവ് പരിഹാസികളുമായി കൈ കോർത്തിരിക്കുന്നു.
6 അടുപ്പുപോലെ എരിയുന്ന ഹൃദയവുമായാണ് അവരുടെ വരവ്.*
അപ്പം ഉണ്ടാക്കുന്നയാൾ രാത്രി മുഴുവൻ ഉറങ്ങുന്നു,
രാവിലെ അടുപ്പിൽ തീ ആളിക്കത്തുന്നു.
8 എഫ്രയീം, ജനതകളോട് ഇടകലർന്നിരിക്കുന്നു,+
ഒരു വശം മാത്രം വെന്ത അപ്പംപോലെയാണ് അവൻ.
9 അന്യർ അവന്റെ ശക്തി കവർന്നിരിക്കുന്നു,+ അവനോ അത് അറിയുന്നില്ല.
അവന്റെ തല മുഴുവൻ നരച്ചിരിക്കുന്നു, അവനോ അതു കാണുന്നില്ല.
10 ഇസ്രായേലിന്റെ അഹങ്കാരം അവന് എതിരെ സാക്ഷി പറഞ്ഞിരിക്കുന്നു,+
എന്നാൽ അവർ അവരുടെ ദൈവമായ യഹോവയിലേക്കു മടങ്ങുന്നില്ല,+
ഇത്രയൊക്കെയായിട്ടും അവർ ദൈവത്തിലേക്കു നോക്കുന്നില്ല.
11 എഫ്രയീം ബുദ്ധിയും ബോധവും* ഇല്ലാത്ത ഒരു പ്രാവ്!+
അവർ സഹായത്തിനായി ഈജിപ്തിനെ വിളിച്ചു,+ അസീറിയയെ ആശ്രയിച്ചു.+
12 അവർ പോകുന്നിടത്തെല്ലാം ഞാൻ അവരുടെ മേൽ വല വിരിക്കും.
ആകാശത്തെ പക്ഷികളെപ്പോലെ ഞാൻ അവരെ താഴെ വീഴിക്കും.
ആ ജനത്തിനു കൊടുത്ത മുന്നറിയിപ്പുകൾക്കു ചേർച്ചയിൽ ഞാൻ അവർക്കു ശിക്ഷണം നൽകും.+
13 അവരുടെ കാര്യം കഷ്ടം! അവർ എന്നിൽനിന്ന് ഓടിപ്പോയിരിക്കുന്നല്ലോ!
അവർക്കു നാശം! അവർ എന്നോടു പാപം ചെയ്തിരിക്കുന്നല്ലോ!
അവരെ വീണ്ടെടുക്കാൻ ഞാൻ ഒരുങ്ങിയതാണ്.
പക്ഷേ അവർ എന്നെക്കുറിച്ച് നുണകൾ പറഞ്ഞിരിക്കുന്നു.+
14 അവർ കിടക്കയിൽ കിടന്ന് വിലപിക്കുന്നെങ്കിലും
സഹായത്തിനായുള്ള അവരുടെ വിളി ഹൃദയത്തിൽനിന്നുള്ളതല്ല.+
ധാന്യത്തിനും പുതുവീഞ്ഞിനും വേണ്ടി അവർ സ്വയം മുറിവേൽപ്പിക്കുന്നു.
അവർ എനിക്ക് എതിരെ തിരിഞ്ഞിരിക്കുന്നു.
15 ഞാൻ അവർക്കു ശിക്ഷണം നൽകി, അവരുടെ കൈകളെ ബലപ്പെടുത്തി.
എങ്കിലും അവർ എനിക്ക് എതിരെ ഗൂഢാലോചന നടത്തുന്നു.
16 അവർ അവരുടെ വഴികൾക്കു മാറ്റം വരുത്തി; എന്നാൽ ശ്രേഷ്ഠമായ ഒന്നിലേക്കല്ല.*
അയഞ്ഞ വില്ലുപോലെ ആശ്രയിക്കാൻ കൊള്ളാത്തവരാണ് അവർ.+
നാവിന്റെ ധിക്കാരം നിമിത്തം അവരുടെ പ്രഭുക്കന്മാർ വെട്ടേറ്റ് വീഴും.
അങ്ങനെ അവർ ഈജിപ്ത് ദേശത്ത് ഒരു പരിഹാസപാത്രമാകും.”+