ആമോസ്
1 തെക്കോവയിൽനിന്നുള്ള+ ആടുവളർത്തുകാരിൽ ഒരാളായ ആമോസിന്* ഇസ്രായേലിനെക്കുറിച്ച് ഒരു ദിവ്യദർശനം ലഭിച്ചു. യോവാശിന്റെ+ മകൻ യൊരോബെയാം+ ഇസ്രായേലിലും ഉസ്സീയ+ യഹൂദയിലും ഭരിക്കുന്ന കാലത്താണ് ആമോസിന് അതു ലഭിച്ചത്. ഭൂചലനത്തിനു+ രണ്ടു വർഷം മുമ്പായിരുന്നു അത്. 2 ആമോസ് ഇങ്ങനെ പ്രവചിച്ചു:
“യഹോവ സീയോനിൽനിന്ന് ഗർജിക്കും,
യരുശലേമിൽനിന്ന് ദൈവം ശബ്ദം ഉയർത്തും,
ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ വിലപിക്കും,
കർമേലിന്റെ കൊടുമുടി ഉണങ്ങിപ്പോകും.”+
ഇരുമ്പുമെതിവണ്ടികൾകൊണ്ട് അവർ ഗിലെയാദിനെ മെതിച്ചു.+
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
4 ഹസായേൽഗൃഹത്തിനു നേരെ ഞാൻ തീ അയയ്ക്കും,+
അതു ബൻ-ഹദദിന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.+
5 ദമസ്കൊസിന്റെ ഓടാമ്പലുകൾ ഞാൻ തകർത്തുകളയും,+
ബിഖാത്-ആവെനിൽ താമസിക്കുന്നവരെ ഞാൻ കൊന്നൊടുക്കും.
ബേത്ത്-ഏദെനിലെ ഭരണാധികാരിയെയും* ഞാൻ കൊല്ലും.
സിറിയയിലെ ജനങ്ങൾ കീരിലേക്കു ബന്ദികളായി പോകും”+ എന്ന് യഹോവ പറയുന്നു.’
6 യഹോവ പറയുന്നത് ഇതാണ്:
‘“ഗസ്സ+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.
അവർ ബന്ദികളെ മുഴുവൻ ഏദോമിനു കൈമാറാൻ കൊണ്ടുപോയി.+
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
7 ഗസ്സയുടെ മതിലിനു നേരെ ഞാൻ തീ അയയ്ക്കും.+
അത് അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കത്തിച്ചുചാമ്പലാക്കും.
8 അസ്തോദിൽ+ താമസിക്കുന്നവരെ ഞാൻ കൊന്നൊടുക്കും.
അസ്കലോനിലെ+ ഭരണാധികാരിയെയും* ഞാൻ കൊല്ലും.
എക്രോനു+ നേരെ ഞാൻ തിരിയും.
ബാക്കിയുള്ള ഫെലിസ്ത്യരെല്ലാം നശിച്ചുപോകും”+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.’
9 യഹോവ പറയുന്നത് ഇതാണ്:
‘സോർ+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.
പ്രവാസികളെ മുഴുവൻ അവർ ഏദോമിനു കൈമാറി.
സാഹോദര്യത്തിന്റെ ഉടമ്പടി അവർ ഓർത്തതുമില്ല.+
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
10 സോരിന്റെ മതിലിനു നേരെ ഞാൻ തീ അയയ്ക്കും.
അത് അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.’+
11 യഹോവ പറയുന്നത് ഇതാണ്:
‘ഏദോം+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.
അവൻ വാളുമായി സ്വന്തം സഹോദരന്റെ പിന്നാലെ ചെന്നു.+
കരുണ കാണിക്കാൻ അവൻ കൂട്ടാക്കിയില്ല.
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
കോപം പൂണ്ട് അവൻ അവരെ നിഷ്കരുണം വലിച്ചുകീറുന്നു.
അവരോടുള്ള അവന്റെ ക്രോധം കെട്ടടങ്ങുന്നില്ല.+
12 അതുകൊണ്ട് തേമാനിലേക്കു+ ഞാൻ തീ അയയ്ക്കും.
അതു ബൊസ്രയിലെ+ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കത്തിച്ചുചാമ്പലാക്കും.’
അവരുടെ പ്രദേശം വ്യാപിപ്പിക്കുന്നതിനുവേണ്ടി
ഗിലെയാദിലെ ഗർഭിണികളെ അവർ കീറിപ്പിളർന്നു.+
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
14 യുദ്ധദിവസത്തിലെ പോർവിളിയുടെയും,
കൊടുങ്കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെയും അകമ്പടിയോടെ
രബ്ബയുടെ മതിലിനു ഞാൻ തീയിടും.+
അത് അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.
15 അവരുടെ രാജാവ് അവന്റെ പ്രഭുക്കന്മാരോടൊപ്പം പ്രവാസത്തിലേക്കു പോകും”+ എന്ന് യഹോവ പറയുന്നു.’