ദിനവൃത്താന്തം ഒന്നാം ഭാഗം
5 യാഫെത്തിന്റെ ആൺമക്കൾ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ,+ മേശെക്ക്,+ തീരാസ്.+
6 ഗോമെരിന്റെ ആൺമക്കൾ: അസ്കെനാസ്, രീഫത്ത്, തോഗർമ.+
7 യാവാന്റെ ആൺമക്കൾ: എലീഷ, തർശീശ്, കിത്തീം, റോദാനിം.
8 ഹാമിന്റെ ആൺമക്കൾ: കൂശ്,+ മിസ്രയീം, പൂത്, കനാൻ.+
9 കൂശിന്റെ ആൺമക്കൾ: സെബ,+ ഹവീല, സബ്ത, റാമ,+ സബ്തെക്ക.
റാമയുടെ ആൺമക്കൾ: ശേബ, ദേദാൻ.+
10 കൂശിനു നിമ്രോദ് എന്ന മകൻ ജനിച്ചു.+ നിമ്രോദാണു ഭൂമിയിലെ ആദ്യത്തെ വീരപരാക്രമി.
11 മിസ്രയീമിൽനിന്ന് ജനിച്ചവർ: ലൂദ്,+ അനാമീം, ലഹാബീം, നഫ്തൂഹീം,+ 12 പത്രൂസീം,+ കസ്ലൂഹീം (ഇദ്ദേഹത്തിൽനിന്നാണു ഫെലിസ്ത്യർ+ ഉത്ഭവിച്ചത്.), കഫ്തോരീം.+
13 കനാന് ആദ്യം സീദോനും+ പിന്നെ ഹേത്തും+ ജനിച്ചു. 14 യബൂസ്യർ,+ അമോര്യർ,+ ഗിർഗശ്യർ,+ 15 ഹിവ്യർ,+ അർക്യർ, സീന്യർ, 16 അർവാദ്യർ,+ സെമാര്യർ, ഹമാത്യർ എന്നിവരും കനാനിൽനിന്ന് ഉത്ഭവിച്ചു.
18 അർപ്പക്ഷാദിന്റെ മകൻ ശേല;+ ശേലയുടെ മകൻ ഏബെർ.
19 ഏബെരിനു രണ്ട് ആൺമക്കൾ ജനിച്ചു. ഒരാളുടെ പേര് പേലെഗ്.*+ കാരണം പേലെഗിന്റെ കാലത്താണു ഭൂമി* വിഭജിതമായത്. പേലെഗിന്റെ സഹോദരന്റെ പേര് യൊക്താൻ.
20 യൊക്താന് അൽമോദാദ്, ശേലെഫ്, ഹസർമാവെത്ത്, യാരഹ്,+ 21 ഹദോരാം, ഊസാൽ, ദിക്ല, 22 ഓബാൽ, അബീമയേൽ, ശേബ, 23 ഓഫീർ,+ ഹവീല,+ യോബാബ് എന്നിവർ ജനിച്ചു. ഇവരെല്ലാമാണു യൊക്താന്റെ ആൺമക്കൾ.
28 അബ്രാഹാമിന്റെ ആൺമക്കൾ: യിസ്ഹാക്ക്,+ യിശ്മായേൽ.+
29 അവരുടെ കുടുംബപരമ്പര ഇതായിരുന്നു: യിശ്മായേലിന്റെ മൂത്ത മകൻ നെബായോത്ത്;+ പിന്നെ കേദാർ,+ അദ്ബെയേൽ, മിബ്ശാം,+ 30 മിശ്മ, ദൂമ, മസ്സ, ഹദദ്, തേമ, 31 യതൂർ, നാഫീശ്, കേദെമ. ഇവരാണു യിശ്മായേലിന്റെ ആൺമക്കൾ.
32 അബ്രാഹാമിന്റെ ഉപപത്നിയായ* കെതൂറ+ പ്രസവിച്ച ആൺമക്കൾ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ,+ യിശ്ബാക്ക്, ശൂവഹ്.+
യൊക്ശാന്റെ ആൺമക്കൾ: ശേബ, ദേദാൻ.+
33 മിദ്യാന്റെ ആൺമക്കൾ: ഏഫ,+ ഏഫെർ, ഹാനോക്ക്, അബീദ, എൽദ.
ഇവരെല്ലാമാണു കെതൂറയുടെ ആൺമക്കൾ.
34 അബ്രാഹാമിനു യിസ്ഹാക്ക്+ ജനിച്ചു. യിസ്ഹാക്കിന്റെ ആൺമക്കൾ: ഏശാവ്,+ ഇസ്രായേൽ.+
35 ഏശാവിന്റെ ആൺമക്കൾ: എലീഫസ്, രയൂവേൽ, യയൂശ്, യലാം, കോരഹ്.+
36 എലീഫസിന്റെ ആൺമക്കൾ: തേമാൻ,+ ഓമാർ, സെഫൊ, ഗഥാം, കെനസ്, തിമ്ന, അമാലേക്ക്.+
37 രയൂവേലിന്റെ ആൺമക്കൾ: നഹത്ത്, സേരഹ്, ശമ്മ, മിസ്സ.+
38 സേയീരിന്റെ+ ആൺമക്കൾ: ലോതാൻ, ശോബാൽ, സിബെയോൻ, അന, ദീശോൻ, ഏസെർ, ദീശാൻ.+
39 ലോതാന്റെ ആൺമക്കൾ: ഹോരി, ഹോമാം. ലോതാന്റെ പെങ്ങളായിരുന്നു തിമ്ന.+
40 ശോബാലിന്റെ ആൺമക്കൾ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫൊ, ഓനാം.
സിബെയോന്റെ ആൺമക്കൾ: അയ്യ, അന.+
ദീശോന്റെ ആൺമക്കൾ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.+
42 ഏസെരിന്റെ+ ആൺമക്കൾ: ബിൽഹാൻ, സാവാൻ, അക്കാൻ.
ദീശാന്റെ ആൺമക്കൾ: ഊസ്, അരാൻ.+
43 ഇസ്രായേല്യരുടെ ഇടയിൽ രാജഭരണം ആരംഭിക്കുന്നതിനു മുമ്പ് ഏദോം+ ദേശം വാണിരുന്ന രാജാക്കന്മാർ ഇവരാണ്:+ ബയോരിന്റെ മകൻ ബേല. ബേലയുടെ നഗരത്തിന്റെ പേര് ദിൻഹാബ എന്നായിരുന്നു. 44 ബേലയുടെ മരണശേഷം ബൊസ്രയിൽനിന്നുള്ള+ സേരഹിന്റെ മകൻ യോബാബ് അധികാരമേറ്റു. 45 യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം അധികാരമേറ്റു. 46 ഹൂശാമിന്റെ മരണശേഷം ബദദിന്റെ മകൻ ഹദദ് അധികാരമേറ്റു. ഹദദാണു മിദ്യാന്യരെ മോവാബ് ദേശത്തുവെച്ച് തോൽപ്പിച്ചത്. ഹദദിന്റെ നഗരത്തിന്റെ പേര് അവീത്ത് എന്നായിരുന്നു. 47 ഹദദിന്റെ മരണശേഷം മസ്രേക്കയിൽനിന്നുള്ള സമ്ല അധികാരമേറ്റു. 48 സമ്ലയുടെ മരണശേഷം നദീതീരത്തെ രഹോബോത്തിൽനിന്നുള്ള ശാവൂൽ അധികാരമേറ്റു. 49 ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അധികാരമേറ്റു. 50 ബാൽഹാനാന്റെ മരണശേഷം ഹദദ് അധികാരമേറ്റു. ഹദദിന്റെ നഗരത്തിന്റെ പേര് പാവു എന്നായിരുന്നു; ഭാര്യയുടെ പേര് മെഹേതബേൽ. മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു മെഹേതബേൽ. 51 പിന്നെ ഹദദ് മരിച്ചു.
ഏദോമിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ* പേരുകൾ: തിമ്ന പ്രഭു, അൽവ പ്രഭു, യഥേത്ത് പ്രഭു,+ 52 ഒഹൊലീബാമ പ്രഭു, ഏലെ പ്രഭു, പീനോൻ പ്രഭു, 53 കെനസ് പ്രഭു, തേമാൻ പ്രഭു, മിബ്സാർ പ്രഭു, 54 മഗ്ദീയേൽ പ്രഭു, ഈരാം പ്രഭു. ഇവരാണ് ഏദോംപ്രഭുക്കന്മാർ.