സുഭാഷിതങ്ങൾ
2 പക്ഷിക്കു പറക്കാനും മീവൽപ്പക്ഷിക്കു പാറിപ്പറക്കാനും കാരണമുണ്ട്;
ഒരു കാരണവുമില്ലാതെ ശാപവും വരില്ല.*
4 വിഡ്ഢിയുടെ വിഡ്ഢിത്തത്തിനു ചേർച്ചയിൽ മറുപടി പറയരുത്;
അവന്റെ നിലവാരത്തിലേക്കു താഴരുത്.
5 വിഡ്ഢിയുടെ വിഡ്ഢിത്തത്തിനു ചേർച്ചയിൽ മറുപടി പറയുക;
അല്ലെങ്കിൽ താൻ ബുദ്ധിമാനാണെന്ന് അവൻ കരുതും.+
6 വിഡ്ഢിയെ കാര്യം ഏൽപ്പിക്കുന്നവൻ
സ്വന്തം കാൽ മുറിച്ചുകളയുകയും സ്വയം ദ്രോഹിക്കുകയും* ചെയ്യുന്നവനെപ്പോലെ.
9 വിഡ്ഢികളുടെ വായിലെ ജ്ഞാനമൊഴികൾ
കുടിയന്റെ കൈയിലെ മുൾച്ചെടിപോലെ.
10 വിഡ്ഢിയെയോ വഴിപോക്കനെയോ കൂലിക്കെടുക്കുന്നവൻ
ലക്ഷ്യമില്ലാതെ* അമ്പ് എയ്ത് മുറിവേൽപ്പിക്കുന്നവനെപ്പോലെ.
12 സ്വയം ബുദ്ധിമാനാണെന്നു കരുതുന്നവനെ നീ കണ്ടിട്ടുണ്ടോ?+
അവനെക്കുറിച്ചുള്ളതിലും പ്രതീക്ഷ വിഡ്ഢിയെക്കുറിച്ചുണ്ട്.
15 മടിയൻ കൈ പാത്രത്തിലേക്കു കൊണ്ടുപോകുന്നു;
എന്നാൽ ഭക്ഷണം വായിലേക്കു കൊണ്ടുപോകാൻ അവനു വയ്യാ.+
16 വിവേകത്തോടെ മറുപടി പറയുന്ന ഏഴു പേരെക്കാൾ
താൻ ബുദ്ധിമാനാണെന്നു മടിയൻ കരുതുന്നു.
17 വഴിയിൽ ആരെങ്കിലും വഴക്കു കൂടുന്നതു കണ്ട് ദേഷ്യപ്പെടുന്നവൻ*+
പട്ടിയുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
18 അയൽക്കാരനെ പറ്റിച്ചിട്ട്, “ഞാൻ ഒരു തമാശ ഒപ്പിച്ചതാണ്” എന്നു പറയുന്നവൻ
19 അമ്പുകളും തീയമ്പുകളും മരണവും* എയ്യുന്ന ഭ്രാന്തനെപ്പോലെ.+
22 പരദൂഷണം പറയുന്നവന്റെ വാക്കുകൾ രുചിയുള്ള ആഹാരംപോലെ;
അതു വിഴുങ്ങുമ്പോൾ നേരെ വയറ്റിലേക്കു പോകുന്നു.+
24 മറ്റുള്ളവരെ വെറുക്കുന്നവൻ അക്കാര്യം വായ്കൊണ്ട് മറയ്ക്കുന്നു;
എന്നാൽ അവന്റെ ഉള്ളിൽ അപ്പോഴും വഞ്ചനയാണ്.
25 അവൻ ഹൃദ്യമായി സംസാരിക്കുന്നെങ്കിലും അവനെ വിശ്വസിക്കരുത്;
അവന്റെ ഹൃദയത്തിൽ ഏഴു ദുഷ്ടവിചാരങ്ങളുണ്ട്.*
26 അവൻ വഞ്ചനയോടെ തന്റെ ശത്രുത മറച്ചുവെച്ചാലും
സഭയിൽ അവന്റെ ദുഷ്ടത വെളിപ്പെടും.