ദിനവൃത്താന്തം ഒന്നാം ഭാഗം
8 ബന്യാമീന്റെ+ മൂത്ത മകനായിരുന്നു ബേല;+ രണ്ടാമൻ അസ്ബേൽ;+ മൂന്നാമൻ അഹ്രഹ്; 2 നാലാമൻ നോവ; അഞ്ചാമൻ രഫ. 3 ബേലയുടെ ആൺമക്കൾ: ആദാർ, ഗേര,+ അബീഹൂദ്, 4 അബീശൂവ, നയമാൻ, അഹോഹ്, 5 ഗേര, ശെഫൂഫാൻ, ഹൂരാം. 6 മാനഹത്തിലേക്കു ബന്ദികളായി പോകേണ്ടിവന്ന ഗേബയിലെ+ നിവാസികളുടെ പിതൃഭവനത്തലവന്മാരായ, ഏഹൂദിന്റെ ആൺമക്കൾ ഇവരാണ്: 7 നയമാൻ, അഹീയ, ഗേര. ഗേരയാണ് അവരെ പ്രവാസത്തിലേക്കു കൊണ്ടുപോയത്. ഗേരയുടെ ആൺമക്കളാണ് ഉസയും അഹിഹൂദും. 8 മോവാബുപ്രദേശത്തുള്ളവരെ ഓടിച്ചുകളഞ്ഞശേഷം ശഹരയീമിന് അവിടെ മക്കൾ ഉണ്ടായി. ശഹരയീമിന്റെ ഭാര്യമാരായിരുന്നു ഹൂശീമും ബയരയും.* 9 ഭാര്യയായ ഹോദേശിൽ ശഹരയീമിനു യോബാബ്, സിബിയ, മേഷ, മൽക്കാം, 10 യവൂസ്, സാഖ്യ, മിർമ എന്നിവർ ജനിച്ചു. ഇവരായിരുന്നു അയാളുടെ പിതൃഭവനത്തലവന്മാരായ ആൺമക്കൾ.
11 ഹൂശീമിൽ അയാൾക്ക് അബീത്തൂബ്, എൽപയൽ എന്നിവർ ജനിച്ചു. 12 എൽപയലിന്റെ ആൺമക്കൾ: ഏബെർ, മിശാം, ശാമെദ് (ശാമെദാണ് ഓനൊയും+ ലോദും+ അതിന്റെ ആശ്രിതപട്ടണങ്ങളും* പണിതത്.), 13 ബരീയ, ശേമ. അയ്യാലോനിൽ താമസിക്കുന്നവരുടെ+ പിതൃഭവനത്തലവന്മാരായിരുന്നു ഇവർ. ഗത്തിൽ താമസിക്കുന്നവരെ ഇവർ ഓടിച്ചുകളഞ്ഞു. 14 അഹ്യൊ, ശാശക്ക്, യരേമോത്ത്, 15 സെബദ്യ, അരാദ്, ഏദെർ, 16 മീഖായേൽ, യിശ്പ, യോഹ എന്നിവർ ബരീയയുടെ ആൺമക്കൾ; 17 സെബദ്യ, മെശുല്ലാം, ഹിസ്കി, ഹേബെർ, 18 യിശ്മെരായി, യിസ്ലീയ, യോബാബ് എന്നിവർ എൽപയലിന്റെ ആൺമക്കൾ; 19 യാക്കീം, സിക്രി, സബ്ദി, 20 എലിയേനായി, സില്ലെഥായി, എലീയേൽ, 21 അദായ, ബരായ, ശിമ്രാത്ത് എന്നിവർ ശിമെയിയുടെ ആൺമക്കൾ; 22 യിശ്ഫാൻ, ഏബെർ, എലീയേൽ, 23 അബ്ദോൻ, സിക്രി, ഹാനാൻ, 24 ഹനന്യ, ഏലാം, അന്തോത്തിയ, 25 യിഫ്ദേയ, പെനുവേൽ എന്നിവർ ശാശക്കിന്റെ ആൺമക്കൾ; 26 ശംശെരായി, ശെഹര്യ, അഥല്യ, 27 യാരെശ്യ, ഏലിയ, സിക്രി എന്നിവർ യരോഹാമിന്റെ ആൺമക്കൾ. 28 ഇവരാണു വംശാവലിയനുസരിച്ച് പിതൃഭവനങ്ങളുടെ തലവന്മാർ. യരുശലേമിലാണ് ഇവർ താമസിച്ചിരുന്നത്.
29 ഗിബെയോന്റെ അപ്പനായ യയീയേൽ ഗിബെയോനിലാണു+ താമസിച്ചിരുന്നത്. മാഖയായിരുന്നു യയീയേലിന്റെ ഭാര്യ.+ 30 യയീയേലിന്റെ മൂത്ത മകൻ അബ്ദോൻ. പിന്നെ സൂർ, കീശ്, ബാൽ, നാദാബ്, 31 ഗദോർ, അഹ്യൊ, സേഖെർ. 32 മിക്ലോത്തിനു ശിമയ ജനിച്ചു. അവരെല്ലാം യരുശലേമിൽ അവരുടെ സഹോദരന്മാർക്കരികെ അവരുടെ മറ്റു സഹോദരന്മാരോടൊപ്പമാണു താമസിച്ചിരുന്നത്.
33 നേരിനു+ കീശ് ജനിച്ചു; കീശിനു ശൗൽ+ ജനിച്ചു; ശൗലിനു യോനാഥാൻ,+ മൽക്കീ-ശുവ,+ അബീനാദാബ്,+ എശ്ബാൽ*+ എന്നിവർ ജനിച്ചു. 34 യോനാഥാന്റെ മകനായിരുന്നു മെരീബ്ബാൽ.*+ മെരീബ്ബാലിനു മീഖ+ ജനിച്ചു. 35 മീഖയുടെ ആൺമക്കൾ: പീഥോൻ, മേലെക്ക്, തരേയ, ആഹാസ്. 36 ആഹാസിന് യഹോവദ്ദ ജനിച്ചു; യഹോവദ്ദയ്ക്ക് അലെമേത്ത്, അസ്മാവെത്ത്, സിമ്രി എന്നിവർ ജനിച്ചു; സിമ്രിക്കു മോസ ജനിച്ചു. 37 മോസയ്ക്കു ബിനയ ജനിച്ചു; അയാളുടെ മകൻ രാഫ, അയാളുടെ മകൻ എലെയാശ, അയാളുടെ മകൻ ആസേൽ. 38 ആസേലിന്റെ ആറ് ആൺമക്കൾ: അസ്രിക്കാം, ബോഖെറു, യിശ്മായേൽ, ശെയര്യ, ഓബദ്യ, ഹാനാൻ. ഇവരെല്ലാമാണ് ആസേലിന്റെ ആൺമക്കൾ. 39 അയാളുടെ സഹോദരനായ ഏശെക്കിന്റെ ആൺമക്കൾ: മൂത്ത മകൻ ഊലാം; രണ്ടാമൻ യയൂശ്; മൂന്നാമൻ എലീഫേലെത്ത്. 40 ഊലാമിന്റെ ആൺമക്കൾ വില്ലാളികളായ* വീരയോദ്ധാക്കളായിരുന്നു. അവർക്കു കുറെ മക്കളും കൊച്ചുമക്കളും ഉണ്ടായിരുന്നു—ആകെ 150 പുരുഷന്മാർ. ഇവരെല്ലാമാണു ബന്യാമീന്റെ വംശജർ.