മദ്യവും ഡ്രൈവിംഗും
നിങ്ങൾ സ്റ്റീയറിംഗ് വളയത്തിന്റെ പിമ്പിൽ കയറിയിരിക്കുന്നു, എഞ്ചിൻ സ്റ്റാർട്ടു ചെയ്യുന്നു, നിങ്ങൾ മുന്നോട്ടു നീങ്ങുന്നു. ഡ്രൈവിംഗ് നിങ്ങളെ സംബന്ധിച്ച് ഒരു നിസ്സാര കാര്യമായിരിക്കാം, പ്രത്യേകിച്ചും വർഷങ്ങളായി നിങ്ങൾ അതു ചെയ്തുകൊണ്ടിരിക്കയാണെങ്കിൽ. എന്നാൽ അതു വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല.
സാധാരണ പരിതഃസ്ഥിതികളിൽ നിങ്ങൾ ഓടിക്കുന്ന ഓരോ മൈലിനും 20 പ്രമുഖ തീരുമാനങ്ങൾ എടുക്കുന്നു എന്നു കണക്കാക്കപ്പെടുന്നു. മറ്റുകാറുകൾ, ഗതാഗത അടയാളങ്ങൾ, കാൽ നടക്കാർ എന്നിവയോടുള്ള ബന്ധത്തിൽ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതിനെപ്പറ്റി എടുക്കുന്ന തീരുമാനങ്ങൾ ബ്രെയ്ക്ക്, ക്ലച്ച്, സ്റ്റിയറിംഗ് വളയം എന്നിവയുടെ പ്രവർത്തനങ്ങളായി വിവർത്തനം ചെയ്യണം. തീരുമാനം ചെയ്യാൻ നിങ്ങൾക്കു അധിക സമയം ഉണ്ടായിരിക്കുകയുമില്ല—മിക്കവാറും ഒരു സെക്കൻറിന്റെ ഭാഗം മാത്രം.
അതുകൊണ്ട് ഡ്രൈവിംഗ് തീരുമാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഇടയിൽ ഒരു ലോലമായ സമീകരണം ആവശ്യമാക്കിത്തീർക്കുന്നു. മദ്യം ഡ്രൈവിംഗ് യത്നത്തെ വിശേഷിച്ച് അപകടകരമാക്കുന്നു. എന്തുകൊണ്ട്? മദ്യം പലവിധത്തിൽ ഡ്രൈവറെ സ്വാധീനിക്കുന്നതിനാൽ അതു വിശേഷിച്ചും സുരക്ഷിതമായി വാഹനമോടിക്കുന്നതിനുള്ള അയാളുടെ പ്രാപ്തിയെ കെടുത്തുന്നു.—8-ാം പേജിലെ “ബി. എ. സി യും പെരുമാറ്റവും” എന്ന ബോക്സ് കാണുക.
മദ്യവും കാഴ്ചയും
നിങ്ങൾ വാഹനമോടിക്കുമ്പോൾ ഗതാഗത സാഹചര്യം സംബന്ധിച്ച് നിങ്ങൾക്കു ലഭിക്കുന്ന വിവരങ്ങളിൽ 85 മുതൽ 90 വരെ ശതമാനം നിങ്ങളുടെ കണ്ണുകളിൽ കൂടിയാണ് ലഭിക്കുന്നത് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ കാഴ്ചശക്തി നിങ്ങളുടെ കണ്ണുകളെ ചലിപ്പിക്കുകയും കേന്ദ്രീകരിപ്പിക്കയും ചെയ്യുന്ന വളരെ ലോലമായ ഒരു പേശീകളുടെ വ്യവസ്ഥയാൽ നിയന്ത്രിക്കപ്പെടുന്നു. ആൽക്കഹോൾ ഈ പേശികളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കയും അങ്ങനെ പല വിധങ്ങളിൽ കാഴ്ചശക്തിയെ ക്ഷയിപ്പിക്കയും ചെയ്യുന്നു.
ഒരു സംഗതി, മദ്യം നേത്രാന്തര പടലത്തിൽ പ്രകാശം പ്രവേശിക്കുന്നതിന്റെ അളവിനെ നിയന്ത്രിക്കുന്നതിനുള്ള കണ്ണുകളുടെ കഴിവിനെ കുറക്കുന്നു എന്നതാണ്. അത് വിശേഷിച്ചും രാത്രിയിൽ ആപൽക്കരമായിത്തീരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഹെഡ്ലൈറ്റിൽ നിന്നടിക്കുന്ന തിളക്കത്തിൽ നിന്ന് കണ്ണിനെ വിമുക്തമാക്കുന്നതിനു എടുക്കുന്ന സമയത്തിന്റെ അളവിനെ അതു വർദ്ധിപ്പിക്കുന്നു. അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ വിതരണം ചെയ്യുന്ന ആൽക്കഹോളും കാഴ്ചയും ഡ്രൈവിംഗും ഇപ്രകാരം വിശദീകരിക്കുന്നു: “സാധാരണ ഗതിയിൽ ആളുകൾക്ക് ഹെഡ്ലൈറ്റിൽ നിന്നു വരുന്ന തിളക്കം കണ്ടു പ്രതികരിക്കുന്നതിനു ഒരു സെക്കൻറ് വേണ്ടിവരും. ഹെഡ്ലൈറ്റിന്റെ പ്രകാശത്തിൽ നോക്കിയ ശേഷം ആളുകൾക്ക് വീണ്ടും ഇരുണ്ട അവസ്ഥയോട് പൊരുത്തപ്പെടുന്നതിന് ഏഴു സെക്കൻറ് എടുക്കും. ഈ വിമുക്തമാക്കൽ പ്രക്രിയ ആൽക്കഹോളിനാൽ മന്ദീഭവിക്കപ്പെടുന്നു.”
സാദ്ധ്യതയുള്ള അപകടത്തെക്കുറിച്ച് പരിചിന്തിക്കുക: രാത്രി വൈകിയ സമയം നിങ്ങൾ വളഞ്ഞു പുളഞ്ഞതും ഇടുങ്ങിയതുമായ ഒരു റോഡിലൂടെ വാഹനം ഓടിക്കുന്നു—ഓരോ ദിശയിലേക്കും ഒരു ലെയിൻ മാത്രം. ഹെഡ്ലൈറ്റുകളുടെ പ്രഭ റോഡിന്റെ രണ്ടു ദിശയിലുമുള്ള ഡ്രൈവർമാരുടെയും കണ്ണുകളെ അന്ധമാക്കുന്നതാണ്. എതിരെ വരുന്ന ഒരു കാറിന്റെ ഡ്രൈവർ കുടിച്ചിട്ടുണ്ടെന്നു നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾക്കു എത്ര സുരക്ഷിതത്വം തോന്നുമായിരുന്നു?
മദ്യം പരിപ്രാന്തകാഴ്ച—നേരേ മുമ്പോട്ടു നോക്കുമ്പോൾ നിങ്ങളുടെ ഇരുപാർശ്വങ്ങളിലുമുള്ള വസ്തുക്കൾ ശ്രദ്ധിക്കുന്നതിനുള്ള കഴിവ്—മന്ദീഭവിപ്പിക്കയും ചെയ്യുന്നു. ഇത് ആൽക്കഹോളും വേഗതയേറിയ ഡ്രൈവിംഗും കൂട്ടിക്കുഴക്കുമ്പോൾ വിശേഷിച്ചും അപകടകരമാണ്. ആൽക്കഹോളും കാഴ്ചയും ഡ്രൈവിംഗും ഇപ്രകാരം വിശദീകരിക്കുന്നു: മണിക്കൂറിൽ 30 മൈൽ [48കി. മീ.] വേഗതയിൽ ഒരു ഡ്രൈവറുടെ പാർശ്വവീക്ഷണശക്തി 25% കുറയുന്നു എന്നു അറിയുന്നതിൽ മിക്ക ഡ്രൈവർമാരും പരാജയപ്പെടുന്നു. മണിക്കൂറിൽ 45 മൈൽ [72കി. മീ.] വേഗതയിൽ അയാളുടെ പാർശ്വ വീക്ഷണശക്തി 50% കുറയും. മണിക്കൂറിൽ 60 മൈലിൽ [97കി. മീ.] അയാൾ അക്ഷരീയമായി ഒരു ‘ദർശന തുരങ്കത്തിൽ’ കൂടി താഴോട്ട് ഓടിക്കുകയാണ്.”
മദ്യപിച്ച ഡ്രൈവർ ഇടകളിലൂടെയോ അഥവാ പാർക്കു ചെയ്തു കിടക്കുന്ന കാറുകളുടെ സമീപത്തുകൂടെയോ പാഞ്ഞു വരികയും ഒരു കൊച്ചുകുട്ടി പെട്ടെന്നു മുമ്പിൽ ചാടി വീഴുകയും ചെയ്യുമ്പോൾ ഉണ്ടാകാവുന്ന സാദ്ധ്യതയുള്ള അനന്തരഫലങ്ങൾ കേവലം സങ്കൽപ്പിക്കുക.
കൂടാതെ ആൽക്കഹോളിന് ഇരട്ടിച്ച് കാണിക്കാനും കഴിയും. അപ്രകാരം മദ്യപനായ ഒരു ഡ്രൈവർ ഒന്നിനുപകരം രണ്ടുകാർ തന്നെ സമീപിക്കുന്നതായി കണ്ടേക്കാം. അതുകൂടാതെ, ദൂരം തീരുമാനിക്കുന്നതിനുള്ള ഒരു വ്യക്തിയുടെ കഴിവിനെയും അതിനു ബാധിക്കാൻ കഴിയും. ഇവയിൽ നിന്നെല്ലാം, എണ്ണയും വെള്ളവും പോലെതന്നെ ആൽക്കഹോളും ഡ്രൈവിംഗും കേവലം കൂട്ടിക്കുഴക്കരുത്, എന്നു സിദ്ധിക്കുന്നു. നിശ്ചയമായും ബൈബിൾ ഇപ്രകാരം പറയുന്നതു ശരിയാണ്: “ആർക്കാണു കണ്ണിനു മങ്ങൽ അനുഭവപ്പെടുന്നത്? വീഞ്ഞുകുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവർക്ക്.”—സദൃശവാക്യങ്ങൾ 23:29, 30.
എന്നാൽ നിങ്ങൾക്കു ചുറ്റുമുള്ള ഗതാഗത പരിതസ്ഥിതികൾ കൃത്യമായി കാണുന്നത് സുരക്ഷിതമായി കാറോടിക്കുന്നതിൽ അടങ്ങിയിരിക്കുന്നതിന്റെ ഒരു ഭാഗം മാത്രമാണ്.
ആൽക്കഹോളും തീരുമാനവും
ഒരിക്കൽ നിങ്ങൾ ഗതാഗത രംഗം നിരീക്ഷിച്ചു കഴിഞ്ഞാൽ നിങ്ങൾ എന്തു നടപടിയാണ് എടുക്കാൻ പോകുന്നത് എന്ന് തീരുമാനിക്കണം. ദൃഷ്ടാന്തത്തിന്, നിങ്ങൾ രണ്ടു വരിയുള്ള ഒരു റോഡിൽ കൂടി സഞ്ചരിക്കയും നിങ്ങളുടെ മുമ്പിലുള്ള കാർ വളരെ സാവകാശം പോവുകയും ചെയ്യുന്നു എന്നു സങ്കൽപ്പിക്കുക. അതിനെ കടന്നു പോകണമോ, എങ്കിൽ എപ്പോഴായിരിക്കും സുരക്ഷിതമായിരിക്കുന്നത് എന്നു നിങ്ങൾ തീരുമാനിക്കണം.
ഇവിടെയും ആൽക്കഹോളിനു മരണകരമായിരിക്കാൻ കഴിയും. അതു എപ്രകാരമാണ്? മിക്കപ്പോഴും, മദ്യപന്റെ രക്തത്തിലെ ആൽക്കഹോൾമാനം ഉയരുമ്പോൾ അയാളുടെ ആത്മധൈര്യവും വർദ്ധിക്കുന്നു. ആൽക്കഹോളും ആൽക്കഹോൾ സുരക്ഷിതത്വവും എന്ന സംഗ്രഹ ഗ്രന്ഥം ഇപ്രകാരം വിശദീകരിക്കുന്നു: “ഒരു ആൾ ഈ അവസ്ഥയിൽ [രക്തത്തിൽ .04-.06ശതമാനം ആൽക്കഹോൾ അടങ്ങിയിരിക്കുമ്പോൾ] അയാളുടെ പ്രതിപ്രവർത്തന സമയത്തിലും തീരുമാനമെടുക്കലിലും അടിയന്തിര സാഹചര്യങ്ങളിൽ പ്രതികരണം നടത്തുന്നതിലും ഒരു കുറവുണ്ടെങ്കിലും അയാൾ അധികം ഉണർവ്വുള്ളവനും സാധാരണയേക്കാൾപോലും അധികം പ്രാപ്തനുമാണെന്ന് പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. അപ്രകാരം, പ്രവർത്തിക്കുന്നതിനുള്ള അയാളുടെ യഥാർത്ഥ പ്രാപ്തി കുറയുകയും ഈ പ്രാപ്തിയിലുള്ള തന്റെ ബോധ്യം വർദ്ധിക്കയും ചെയ്യുന്നു.”—സദൃശവാക്യങ്ങൾ 20:1; 23:29—35 താരതമ്യം ചെയ്യുക.
അതിന്റെ ഫലമായി, മദ്യപിച്ച ഡ്രൈവർ മറികടന്നു പോകുന്നതിനോ അല്ലെങ്കിൽ വേഗത വർദ്ധിപ്പിക്കുന്നതിനോ അധികം അവസരം ഉപയോഗിച്ചേക്കാം. എന്തിന്, വ്യക്തി ഒരു താണ നിലവാരമുള്ളതോ പരിചയം കുറഞ്ഞ് പുതിയതോ ആയ ഡ്രൈവർ ആണെങ്കിൽ അയാളുടെ തീരുമാനത്തിലുണ്ടാകുന്ന ഏറ്റവും ചെറിയ ഫലത്തിനുപോലും അപകടകരമായിരിക്കാൻ കഴിയും!
ആൽക്കഹോളും പ്രതിപ്രവർത്തനങ്ങളും
മദ്യപനായ ഡ്രൈവർക്ക് കാഴ്ചക്കു തകരാറുണ്ടെന്നുള്ളതും അധികം വിപൽ സാദ്ധ്യതയുണ്ടെന്നുള്ളതും തന്നെ ദോഷകരമാണ്. ആൽക്കഹോൾ അയാളുടെ പ്രതിപ്രവർത്തനസമയത്തിന്റെ വേഗതകുറക്കുകയും ചെയ്യുന്നു എന്നതാണ് പ്രശ്നത്തെ കൂടുതൽ കുഴക്കുന്നത്. അതിന്റെ ഫലമായി അയാൾക്കു തന്റെ പാദത്തെ ആക്സിലറ്റേറ്റിൽ നിന്നു ബ്രെയ്ക്ക് പെഡലിലേക്കു മാറ്റുന്നതിനു ഒരു സെക്കൻറിന്റെ ഭാഗത്തോളം കൂടുതൽ സമയം എടുത്തേക്കാം.
അത് എത്ര അപകടകരമായിരിക്കാൻ കഴിയും എന്നു ചിത്രീകരിക്കുന്നതിന് മാൽ ഫെറ്റിയും വിൻറ്റും ഇപ്രകാരം റിപ്പോർട്ടു ചെയ്തു: നിങ്ങൾ ഒരു മണിക്കൂറിനുള്ളിൽ കേവലം രണ്ടു 12 ഔൺസ് (355 സി. സി) പാത്രം ബിയർ കഴിച്ചാൽ നിങ്ങളുടെ പ്രതി പ്രവർത്തന സമയം ഒരു സെക്കൻറിന്റെ അഞ്ചിൽ രണ്ടായി കുറയും. ഇപ്പോൾ അതു വളരെ അധികമായി തോന്നുന്നില്ലായിരിക്കാം. എന്നാൽ ആ റിപ്പോർട്ട് ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു. മണിക്കൂറിൽ 90 കി. മീ. വേഗതയിൽ സഞ്ചരിക്കുന്ന ഒരു ഓട്ടോമൊബയിൽ അഞ്ചിൽ രണ്ടു സെക്കൻറു കൊണ്ട് 34 അടി [10.4മീ.] കൂടുതൽ സഞ്ചരിക്കും! എന്തിന്, അതിനു ഒരു അടുത്ത രക്ഷപ്പെടലിനും മരണകരമായ ഒരു അപകടത്തിനും ഇടയിലുള്ള ഒരു വ്യത്യാസമായിരിക്കാൻ കഴിയും! ഒരു വ്യക്തിയുടെ കാഴ്ച, തീരുമാനം, പ്രതിപ്രവർത്തനങ്ങൾ എന്നിവയെ ആൽക്കഹോൾ എങ്ങനെ ബാധിക്കുന്നു എന്നു നിങ്ങൾ പരിഗണിക്കുമ്പോൾ മദ്യപാനവും ഡ്രൈവിംഗും ഒരു മരണകരമായ സംയോജനമാണെന്നു കാണുന്നതു എളുപ്പമായിരിക്കും. എന്നാൽ ഈ പ്രശ്നം സംബന്ധിച്ചു എന്തു ചെയ്യാൻ കഴിയും? നിങ്ങൾക്കു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും വളരെയധികം കുടിച്ച ഒരു ഡ്രൈവറിൽ നിന്ന് എങ്ങനെ സംരക്ഷിക്കാൻ കഴിയും (g86 3/8)
[21-ാം പേജിലെ ചാർട്ട്]
(For fully formatted text, see publication.)
ബിഎസിയും പെരുമാറ്റവും
ഒരു വ്യക്തി തന്റെ ശരീരത്തിന് ജാരണം ചെയ്യാൻ അഥവാ “ദഹിപ്പിക്കാൻ” കഴിയുന്നതിനെക്കാൾ വേഗത്തിൽ ആൽക്കഹോൾ ഉപയോഗിക്കയും ആഗിരണം ചെയ്യുകയും ചെയ്യുന്നെങ്കിൽ അയാളുടെ രക്തധാരയിൽ ആൽക്കഹോളിന്റെ ലവൽ വർദ്ധിക്കും. ഗവേഷകർ ഇതിനെ ബിഎസി (രക്തത്തിലെ ആൽക്കഹോൾ ഉള്ളടക്കം) എന്നു പരാമർശിക്കുന്നു. ദൃഷ്ടാന്തത്തിന്, 0.02 ശതമാനം ബിഎസി എന്നാൽ ഒരുവന്റെ രക്തത്തിന്റെ 0.02 ശതമാനം ആൽക്കഹോൾ അടങ്ങിയതാണെന്നാണ്. താഴെ പറയുന്ന ചാർട്ട് ചിത്രീകരിക്കുന്നതുപോലെ ബിഎസി ഉയരുന്നതിനനുസരിച്ച് വ്യക്തി വർദ്ധിച്ച അളവിൽ മത്തനായിത്തീരുന്നു.a
ബിഎസി 0.02 ശതമാനം: രക്തത്തിലെ ആൽക്കഹോൾ ലവൽ 0.02%-ത്തിൽ എത്തുമ്പോൾ അവരോധങ്ങളെയും തീരുമാനത്തെയും നിയന്ത്രിക്കുന്ന നാഡീ കേന്ദ്രങ്ങളിലെ സമ്മർദ്ദം മൃദുലമാകാൻ തുടങ്ങുന്നു. പ്രസ്തുത ലവൽ ആകുന്നതിനു 154 പൗണ്ട് [70കി. ഗ്രാം] ശരാശരി തൂക്കമുള്ള ഒരാൾക്ക് 1⁄2 ഔൺസ് (15സി. സി.) ആൽക്കഹോൾ മതിയാകും. ഒരു പ്രാവശ്യം കുടിക്കുന്ന ബിയർ, വിസ്കി അഥവാ വീഞ്ഞിൽ അടങ്ങിയിരിക്കുന്ന അളവ് ഇതാണ്.”—ദേശീയ ഹൈവേ ഗതാഗത സുരക്ഷിതത്വ സംവിധാനവും ദേശീയ ആൽക്കഹോൾ ദുരുപയോഗവും ആൽക്കഹോളിസവും (യു. എസ്. എ)-ക്കുവേണ്ടി തയ്യാറാക്കിയ ആൽക്കഹോളും ആൽക്കഹോൾ സുരക്ഷിതത്വവും.
ബിഎസി 0.05 ശതമാനം: “ഒരു ശൂന്യമായ വയറ്റിലേക്ക് രണ്ടോമൂന്നോ ലഹരി പാനീയം മാത്രം കുടിച്ച ശേഷം ഉള്ള രക്തത്തിലെ ആൽക്കഹോൾ സാന്ദ്രതയിൽ (.04-.05 ശതമാനം) ഡ്രൈവിംഗ് വൈദഗ്ദ്ധ്യം കുറഞ്ഞതായി ഒരുവൻ നിരീക്ഷിച്ചേക്കാം.”—ആൽക്കഹോളും ആരോഗ്യവും എന്നതിനുവേണ്ടിയുള്ള യു. എസ്സ്. കോൺഗ്രസ്സിനു നൽകിയ അഞ്ചാമതു പ്രത്യേക റിപ്പോർട്ട്.
“ബിഎസി 0.05 ശതമാനമാകുമ്പോൾ തോന്നലിലും പെരുമാറ്റത്തിലും മാറ്റങ്ങൾ പ്രകടമാകുന്നു. ഈ ലവലിൽ സാധാരണയായി തീരുമാനവും ചിന്തയും നിയന്ത്രണവും ബാധിക്കപ്പെടുന്നു.”—ജയിംസ് എൽ. മാൽഫെറ്റിയാലും ഡാർലിൻ ജെ. വിൻറ്റാലുമുള്ള ഡവലപ്പ്മെൻറ് ഓഫ് എ ട്രാഫിക്ക് സേഫ്റ്റി ആൻഡ് ആൽക്കഹോൾ പ്രോഗ്രാം ഫോൽ സീനിയർ അഡൾട്ട്സ്.
ചില പ്രദേശങ്ങളിൽ ഡ്രൈവിംഗിന്റെ പ്രാപ്തി കുറഞ്ഞിരിക്കുന്നതിനാൽ ഒരു ആളെ അറസ്റ്റു ചെയ്യാവുന്ന ലവൽ ഇതാണ് (DWAI).
ബിഎസി 0.10 ശതമാനം: “ബിഎസി 0.10 ശതമാനം ആയിരിക്കുമ്പോൾ (ഒരു മണിക്കൂറിൽ ശരാശരി 5 കൂടി) സ്വമേധയാ ഉള്ള വാഹന പ്രക്രിയകൾ—നടപ്പ് കൈയുടെ ചലനങ്ങൾ സംസാരം എന്നിവ പ്രാകൃതമായിത്തീർന്നേക്കാം. ഈ ലവലിൽ കാഴ്ച മങ്ങിയതും ഛിന്നഭിന്നവും ആയേക്കാം. ഋജുവായ കാഴ്ച സംബന്ധിച്ചും അപ്രകാരമാണ്. ദൃഷ്ടാന്തത്തിന്, ഒരു പെരുവഴിയിൽ ഒരു ഡ്രൈവർ അഥവാ കാൽനടക്കാരൻ നേരെ മുമ്പിലുള്ളതിനെ മാത്രം കാണുന്നു, വശങ്ങളിലുള്ള അപകടങ്ങളെ കാണുകയില്ല.”—ഡാർലിൻ ജെ. വിൻറർ, പിഎച്ചഡി—യാലുള്ള സീനിയർ അഡൾട്ട്സ് ട്രാഫിക്ക് സേഫ്റ്റി ആൻഡ് ആൽക്കഹോൾ പ്രോഗ്രാം ലീഡേഴ്സ് ഗൈഡ്.
“രക്തത്തിലെ ആൽക്കഹോൾ സാന്ദ്രത 0.10 ശതമാനത്തിൽ അധികമായ ഡ്രൈവർമാർക്ക് മരണകരമായ അപകടസാദ്ധ്യത മദ്യപിക്കാത്ത ഡ്രൈവർമാരേക്കാൾ 3 മുതൽ 15 വരെ മടങ്ങ് അധികമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.”—ആൽക്കഹോളും ആരോഗ്യവും എന്നതിനുവേണ്ടിയുള്ള യു. എസ്സ്. കോൺഗ്രസ്സിനു നിൽകിയ അഞ്ചാമതു പ്രത്യേക റിപ്പോർട്ട്.
അനേക സ്ഥലങ്ങളിലും, മത്തനായി വാഹനമോടിച്ചതിനു അറസ്റ്റു ചെയ്യാവുന്ന ലവൽ (DWI) ഇതാണ്.
ഒരുവന്റെ അല്ലെങ്കിൽ ഒരുവളുടെ വാഹനമോടിക്കുന്നതിനുള്ള കഴിവുകുറഞ്ഞുപോകുന്നതിന് അയാൾ ആടത്തക്കവണ്ണം കുടിക്കണമെന്നില്ല. അതുകൊണ്ട് കുടിയും ഡ്രൈവിംഗും കൂടി അശേഷം കുഴക്കുന്നതെന്തിന്? പിൻപറ്റേണ്ട ഏറ്റവും സുരക്ഷിതമായ നിയമം ഇതാണ്. നിങ്ങൾ വാഹനമോടിക്കുന്നെങ്കിൽ കുടിക്കരുത്; നിങ്ങൾ കുടിച്ചിട്ടുണ്ടെങ്കിൽ വാഹനമോടിക്കരുത്.
[അടിക്കുറിപ്പുകൾ]
a ഇവിടെ അവതരിപ്പിച്ചിരിക്കുന്ന വിവരങ്ങൾ കൊണ്ട് രക്തത്തിലെ ആൽക്കഹോൾ ലവലും പെരുമാറ്റവും സംബന്ധിച്ച ഒരു പൊരുവായ വിവരണമാണ്. ഉദ്ദേശിക്കുന്നത് എന്ന് ഗൗനിക്കണം. ഒരേ അളവിലുള്ള ആൽക്കഹോൾ വ്യത്യസ്ത ആളുകളിൽ വയസ്സ്, ലിംഗം, വയറ്റിലെ ഉള്ളടക്കം, കഴിക്കുന്ന മദ്യത്തിന്റെ തരം എന്നീ വ്യത്യസ്ത ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി അല്പം വ്യത്യസ്തമായ ബിഎസി ഉൽപാദിപ്പിച്ചേക്കാം. കൂടാതെ, ഒരേ ബിഎസി വ്യത്യസ്ത ആളുകളിൽ മാനസ്സികാവസ്ഥ, ക്ഷീണം അല്ലെങ്കിൽ പരസ്പരം യോജിക്കുന്ന മറ്റു മയക്കുമരുന്നുകളുടെ ഉപയോഗം എന്നീഘടകങ്ങളാൽ അൽപം വ്യത്യസ്തമായ പെരുമാറ്റ രീതി ഉളവാക്കിയേക്കാം.
[19-ാം പേജിലെ ചിത്രം]
പിന്നാലെ വരുന്ന കാറിന്റെ ഡ്രൈവർ കുടിച്ചിട്ടുണ്ടായിരുന്നു എന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് എത്രമാത്രം സുരക്ഷിതത്വം തോന്നിയിട്ടുണ്ടാവും?
[20-ാം പേജിലെ ചിത്രം]
നിങ്ങളുടെ പ്രതിപ്രവർത്തനങ്ങളിലുള്ള ആൽക്കഹോളിന്റെ പ്രഭാവത്തിന് ഒരു അടുത്ത രക്ഷപ്പെടലിനും ഒരു മരണകരമായ അപകടത്തിനും ഇടയിലുള്ള വ്യത്യാസത്തെ അർത്ഥമാക്കാൻ കഴിയും!
[കടപ്പാട്]
H. Armstrong Roberts