പേജ് രണ്ട്
മനുഷ്യൻ ഭൂമിയിലെ മഴവനങ്ങളെ തകർത്തുതരിപ്പണമാക്കിക്കൊണ്ടിരിക്കുന്നു
എന്നാൽ ഈ വനങ്ങൾ ഈ ഗ്രഹത്തിലെ ജീവന് അതിപ്രധാനമാണ്. അവ നിശബ്ദസുന്ദരങ്ങളായ ഫാക്ടറികളാണ്—പ്രാണവായുവിന്റെയും ആഹാരപദാർത്ഥങ്ങളുടെയും അസംഖ്യം ജീവികളുടെയും ഉൽപാദകരാണ്. മുഴുവൻ വനങ്ങളും നശിപ്പിക്കപ്പെടുകയാണെങ്കിൽ ഭൂമിയിലെ ജീവിതത്തിന് അളവറ്റ കെടുതികളനുഭവപ്പെടും അവ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്! ദൈവത്തിനുമാത്രമെ ഒരു വൃക്ഷം ഉണ്ടാക്കാൻ കഴിയൂ എന്ന് ഒരു കവി എഴുതി. സത്യംതന്നെ. എന്നാൽ മനുഷ്യനേപ്പോലെ ആരും അതിനെ നശിപ്പിക്കുന്നില്ല.