ശബ്ദം കേൾക്കുന്ന ശ്രീലങ്കയിലെ മൂർഖൻ പാമ്പുകൾ
“മന്ത്രവാദികളുടെ ശബ്ദം ശ്രദ്ധിക്കുകയില്ലാത്തചെവിയടച്ചുകളയുന്ന മൂർഖനെപ്പോലെ ബധിരർ.”—സങ്കീർത്തനം 58:4, 5, NW.
ആയിരത്തിത്തൊള്ളായിരത്തമ്പത്തിനാല് ജനുവരി 10-ലെ ദ ന്യൂയോർക്ക് ടൈംസിൽ “സംഗീതം പാമ്പുകളെ ‘വശീകരിക്കുന്നുവോ?’” എന്ന ശീർഷകത്തിൻ കീഴിൽ സങ്കീർത്തനം 58:4, 5-നെക്കുറിച്ചു പിൻവരുന്ന റിപ്പോർട്ട് കാണുന്നു: “ബാൾട്ടിമോറിലെ [യു.എസ്.എ.] മൗണ്ട് സൈനായ് ആശുപത്രിയിൽ ഔഷധശാസ്ത്രജ്ഞനായ ഡോ. ഡേവിഡ് ഐ. മാക്ററ് മൂർഖൻപാമ്പു വിഷത്തിന്റെ കാര്യത്തിൽ ലോകത്തിലെ പ്രമുഖരായ പ്രാമാണികരിൽ ഒരുവനാണ്. (മൂർഖൻപാമ്പു വിഷം അംഗീകരിക്കപ്പെട്ട ഒരു മരുന്നാണ്, ദൃഷ്ടാന്തത്തിനു രക്തത്തിലെ ക്രമക്കേടുകൾക്ക്.) മൂർഖൻപാമ്പുകളും അതിന്റെ വിഷവും ഗവേഷണവിധേയമാക്കുമ്പോൾ ഇൻഡ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നല്ല വിദ്യാഭ്യാസമുള്ള ധാരാളം ഹൈന്ദവ ഭിഷഗ്വരൻമാരുമായി പരിചയപ്പെട്ടുവെന്നു ഡോ. മാക്ററ് റിപ്പോർട്ടു ചെയ്തു. സംഗീതക്കുഴലുകളിൽനിന്നോ പുല്ലാങ്കുഴലിൽനിന്നോ ഉള്ള ചില സംഗീതസ്വരങ്ങളോടു മൂർഖൻപാമ്പുകൾ പ്രതികരിക്കുന്നുവെന്ന് എല്ലാവരും സമ്മതിച്ചു. ചിലതരം സംഗീതങ്ങൾ മററുള്ളവയെക്കാൾ മൃഗങ്ങളെ ഉദ്ദീപിപ്പിക്കുന്നവയാണ് എന്നു ഭിഷഗ്വരൻമാർ റിപ്പോർട്ടു ചെയ്തു. ഗ്രാമപ്രദേശത്തു സൂര്യാസ്തമയശേഷം കളികളിലേർപ്പെടുന്ന ഇൻഡ്യയിലെ കുട്ടികളോട് അവരുടെ ശബ്ദം മൂർഖൻ പാമ്പുകളെ ആകർഷിക്കുമെന്ന ഭയം നിമിത്തം പാടരുതെന്നുപോലും മുന്നറിയിപ്പു നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു. സർപ്പങ്ങൾക്കു കേൾവിശക്തിയില്ലെന്ന് ആവർത്തിച്ചു പരാമർശിച്ച ഷേക്സ്പിയർ . . . പൊതുവായ ഒരു തെററിദ്ധാരണയെ ആവർത്തിക്കുക മാത്രമേ ചെയ്തുള്ളുവെന്നു ഡോ. മാക്ററ് അഭിപ്രായപ്പെട്ടു. എന്നാൽ നേരെ മറിച്ച്, സർപ്പങ്ങൾക്കു കേൾക്കാൻ കഴിയുമെന്നു സങ്കീർത്തനം 58-ന്റെ 5-ാം വാക്യത്തിൽ വിപരീതാർഥത്തിൽ സങ്കീർത്തനക്കാരൻ പറഞ്ഞതു ശരിയായിരുന്നു എന്നു ഡോ. മാക്ററ് പറഞ്ഞു.”
സമാനമായി, 1981 ജൂലൈയിലെ ജിമെക്സ് ററീർ സീൽമൻസ് ററീർവെൽററ് (ജിമെക്സിന്റെ മൃഗവും സീൽമാന്റെ മൃഗലോകവും) എന്ന ജർമൻ ജന്തുശാസ്ത്ര മാസികയുടെ 34-ഉം 35-ഉം പേജുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തിൽ, ശ്രീലങ്കയിലെ തന്റെ എസ്റേറററിലെ ഒരു ചിതൽപ്പുററിൽ വസിച്ചിരുന്ന ഒരു മൂർഖൻപാമ്പിനെക്കുറിച്ചു ലേഖകൻ പറയുന്നു. ആ കാട്ടുപാമ്പിനെ പിടിച്ച് അതിനെക്കൊണ്ടു നൃത്തം ചെയ്യിക്കാൻ അദ്ദേഹം ഒരു പാമ്പാട്ടിയോട് ആവശ്യപ്പെട്ടു. ഗ്രന്ഥകർത്താവ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “അവിടെ ഒരു മൂർഖൻ പാർക്കുന്നുണ്ടെന്നു ഞാൻ എന്റെ അതിഥിക്ക് ഉറപ്പു കൊടുത്തശേഷം അയാൾ ചിതൽപ്പുററിന്റെ മുമ്പിലിരുന്നു തന്റെ കുഴൽ മീട്ടാൻ തുടങ്ങി. ദീർഘസമയത്തിനുശേഷം—എന്തെങ്കിലും സംഭവിക്കുമെന്നു ഞാൻ പിന്നെയൊട്ടും വിശ്വസിച്ചിരുന്നില്ല—മൂർഖൻപാമ്പ് ഒരു മാളത്തിൽനിന്ന് അതിന്റെ തല പല സെൻറീമീററർ ഉയർത്തി. പാമ്പിന് അതിന്റെ വായ് പൊളിക്കാനാകുന്നതിനു മുമ്പു പാമ്പാട്ടി വേഗത്തിൽ തള്ളവിരലിന്റെയും മററു രണ്ടു വിരലുകളുടെയും ഇടയിൽ അതിന്റെ തല പിടിച്ചു.” അതിനുശേഷം പെട്ടെന്നുതന്നെ ആ ഇൻഡ്യാക്കാരൻ ആ പാമ്പിനെക്കൊണ്ടു നൃത്തം ചെയ്യിപ്പിച്ചു.
അതുകൊണ്ട്, മൂർഖൻ “മന്ത്രവാദികളുടെ ശബ്ദം ശ്രദ്ധിക്കുക”തന്നെ ചെയ്യുന്നു എന്നതിനു തെളിവുണ്ട്.—ന്യൂ വേൾഡ് ട്രാൻസ്ലേഷൻ ഓഫ് ദ ഹോളി സ്ക്രിപ്ച്ചേഴ്സ്—വിത്ത് റെഫറൻസസ്, അപ്പൻഡിക്സ് 7A, പേജ് 1583. (g93 7/22)