ഗീതം 98
രാജ്യവിത്തു വിതയ്ക്കൽ
അച്ചടിച്ച പതിപ്പ്
1. ദേഹി, ഹൃദയം എല്ലാം യാഹിൽ
ഏകും ദാസരേ, വന്നിടൂ,
യേശു തന്ന വേല ചെയ്തിടാൻ,
ശ്രേഷ്ഠ മാതൃക പഠിക്കാൻ;
നല്ല ഫലം കായ്ക്കും മാനസത്തിൽ
രാജ്യവിത്തുകൾ വിതയ്ക്ക.
വേല വിശ്വസ്തം, സമഗ്രം ചെയ്തിടാം;
വയലിൽ സധൈര്യം ഘോഷിക്കാം.
2. പാറപോലെയാം ഹൃദയത്തിൽ
രാജ്യവിത്തുകൾ വീണിടാം.
അൽപ്പനാളതു വളർന്നേക്കാം,
കാലം പോകവെ കരിയും.
മുള്ളിന്നിടെ വീണ വിത്തുകളോ
ദുരാഗ്രഹത്താൽ ഞെരുങ്ങും.
നല്ല മണ്ണിലായ് വീണിടും വിത്തുകൾ
തഴയ്ക്കും, കാണുമേ ഏവരും.
3. രാജ്യവേലയിൻ നൽഫലമോ
ഏറെ ആശ്രിതം നിങ്ങളിൽ;
നിങ്ങൾ കാണിക്കും അയൽസ്നേഹം
ആർദ്രഹൃദയം ഉണർത്തും.
സ്നേഹാൽ അവർതൻ ഭീതി അകറ്റാം,
ശ്രദ്ധ നൽകി വർത്തിക്കുകിൽ.
നൂറോ മുപ്പതോ മേനി നാം കൊയ്തിടാൻ
പ്രത്യാശ വെച്ചിടാം മോദമായ്.
(മത്താ. 13:19-23; 23:37 എന്നിവയും കാണുക.)