ഗീതം 28
പുതിയ പാട്ട്
1. ആർത്തുപാടുവിൻ! സ്തുതിക്കുവിൻ നാം ദൈവത്തെ!
ഘോഷിച്ചിടാം ധീരം, തൻ മഹാചെയ്തികൾ.
വാഴ്ത്തിൻ യാഹിന്റെ അജയ്യശക്തിയെ എന്നും!
ന്യായത്തോടെ നീതി നിവർത്തിക്കുമവൻ.
(കോറസ്)
പാടിടാം ഈ
പുതുഗീതം നാം.
പാടിടാം,
‘യഹോവ രാജാവായ്.’
2. ആർത്തുപാടുവിൻ! സ്തുതിപ്പിൻ യാഹാം രാജനെ!
ആനന്ദമോടെ തൻ തിരുനാമം വാഴ്ത്താം.
വാദ്യഘോഷത്താൽ സ്തുതിച്ചുപാടാം കർത്തനെ,
വൻ സംഘമായ് ചേർന്ന് ഐക്യമോടെ നമ്മൾ.
(കോറസ്)
പാടിടാം ഈ
പുതുഗീതം നാം.
പാടിടാം,
‘യഹോവ രാജാവായ്.’
3. ഹാ! സമുദ്രമേ, സമുദ്രജീവജാലമേ,
ഭൂവിൻ സൃഷ്ടികളേ, യാഹിനെ സ്തുതിപ്പിൻ!
കാനനങ്ങളേ, നദികളേ, ശൈലങ്ങളേ,
മോദിപ്പിൻ! സ്തുതിപ്പിൻ സ്രഷ്ടാവിനെ ഒന്നായ്!
(കോറസ്)
പാടിടാം ഈ
പുതുഗീതം നാം.
പാടിടാം,
‘യഹോവ രാജാവായ്.’
(സങ്കീ. 96:1; 149:1; യെശ. 42:10 എന്നിവയും കാണുക.)